ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു

 

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക, സൂക്ഷ്മ-ചെറുകിടവ്യവസായം, വിദ്യാഭ്യാസ വായ്പ , മറ്റ് സേവനങ്ങള്‍ എന്നിവയില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ച ജില്ലയിലെ ബാങ്കുകളെ കളക്ടര്‍ അഭിനന്ദിച്ചു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പാടശേഖരങ്ങള്‍ ആരംഭിക്കുന്ന പദ്ധതി നടത്തി വരികയാണെന്നും ഇതിനായി ആവശ്യമായി വരുന്ന കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണന നല്‍കണമെന്ന് അദ്ദേഹം ബാങ്ക് പ്രതിനിധികളോട് പറഞ്ഞു. വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് പരാതികള്‍ ലഭിക്കുന്നുണ്ടെന്നും അവ ബന്ധപ്പെട്ട ബാങ്കുകളുടെ ബ്രാഞ്ചുകള്‍ക്ക് അയച്ച് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പകള്‍ നടക്കുന്നതിനെതിരെ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സുരക്ഷാ പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. 2024-25 വര്‍ഷത്തെ ജില്ലതല ക്രഡിറ്റ് പ്ലാന്‍ കളക്ടര്‍ പ്രകാശനം ചെയ്തു.

KCN

more recommended stories