വായനക്കാര്‍ കൂട്ടുചേരുമ്പോള്‍ ലോകം പ്രകാശപൂര്‍ണ്ണമാവുന്നു ദിവാകരന്‍ വിഷ്ണുമംഗലം

 

ഉത്തമ സാഹിത്യകൃതികളുടെ വായന നമ്മുടെ ജീവിതത്തെ ചിന്തയുടെയും വിവേകത്തിന്റേയും വെളിച്ചത്തിലേക്കു നയിക്കുന്നു. പുസ്തകളുടെ ജീവന്‍ നമ്മിലേക്ക് നവോന്മേഷം പകരുന്നു. നല്ല പുസ്തകങ്ങള്‍ സത്യത്തെയും നീതിയെയും സ്‌നേഹത്തേയും സഹവര്‍ത്തിത്വത്തേയും ഉയര്‍ത്തിപ്പിടിക്കുന്നു. അവ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിവിളക്കാണ്. കലയുടെയും സാഹിത്യത്തിന്റെയും അനുശീലനം നമ്മെ വിശുദ്ധരാക്കുന്നു. വായനക്കാരുടെ കൂട്ടുചേരല്‍ പുതിയ ലോകം സൃഷ്ടിക്കുന്നു.വായിച്ച കൃതികളുടെ പങ്കുവയ്ക്കല്‍ സാംസ്‌ക്കാരികമായി നമ്മെ ഒരുപടി കൂടി ഉയര്‍ത്തുന്നു.കലാപകലുഷിതമായ വര്‍ത്തമാനകാല അസ്വാസ്ഥ്യങ്ങള്‍ക്ക് മറുമരുന്നാണ്
കലയും സാഹിത്യവുമെല്ലാം. അവ സമാധാനത്തിനായുള്ള നിതാന്തമായ പ്രാര്‍ത്ഥനകളാണ്. അത് എക്കാലത്തേക്കുമായുള്ള മാനവകുലത്തിന്റേയും സ്വാതന്ത്ര്യഗീതമാണ്.

കോലായ് ലൈബ്രറി സംഘടിപ്പിച്ച വായന പക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും പരിപാടി ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍ വിനോദ് കുമാര്‍ പെരുമ്പള മുഖ്യ പ്രഭാഷണം നടത്തി.
ലൈബ്രറി പ്രസിഡണ്ട് ശ്രീ അസൈനാര്‍ത്തോട്ടം ഭാഗം അധ്യക്ഷനായി .

സ്‌കാനിയ ബെദിര സ്വാഗതം പറഞ്ഞു.

ശ്രീമതി എം. എ . മുംതാസ് വായനദിന സന്ദേശം അവതരിപ്പിച്ചു.

ശ്രീമതി സുലേഖ മാഹിന്‍ ,ശ്രീ സി.ടി. മുസ്തഫ , ശ്രീ അനീഫ് ബദ്രിയ ,ശ്രീ സുബൈര്‍ സാദിഖ് , ശ്രീ നാസര്‍ ചെര്‍ക്കളം എന്നിവര്‍ സംസാരിച്ചു

KCN

more recommended stories