ചുംബിക്കാന്‍ തയ്യാറാവാതെ ഭാവന

 

biji mol copy copy
മലയാളികളായ നടിമാര്‍ എല്ലാഭാഷയിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിപ്പോള്‍. ഇക്കൂട്ടത്തില്‍ മുമ്പില്‍ നില്‍ക്കുന്നത് യുവ നടി ഭാവനയാണ്. ഭാവന തമിഴിലും, കന്നടയിലും തിളങ്ങി നില്‍ക്കുമ്പോഴാണ് ഹിന്ദിയിലേക്ക് നായികയാവാന്‍ ക്ഷണിക്കപ്പെട്ടത്.
ഇതിന് മുമ്പ് മലയാളിയായ വാണിവിശ്വനാഥാണ് ഹിന്ദിയില്‍ നായികമായി അഭിനയിച്ച് പേരെടുത്ത നടി. ഈ ഗണത്തിലേക്കാണ് ഭാവനയ്ക്കും അവസരം കൈവന്നത്. എന്നാല്‍ ആദ്യം വലിയ താല്‍പര്യം കാണിച്ച ഭാവന ഇപ്പോള്‍ ഹിന്ദിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് കാരണമായി ഭാവന പറയുന്നത് തന്റെ നായകനായി അഭിനയിക്കുന്നത് ഇമ്രാന്‍ ഹാശ്മിയാണെന്നും ഭാവന തുറന്ന് പറയുന്നു. ഇമ്രാന്‍ ഹാശ്മി ഹിന്ദിയിലെ ശ്രദ്ധേയനായ യുവനായകനാണല്ലോ, കൂടെ അഭിനയിക്കുന്നതിലെന്താ പ്രശ്‌നം. അപ്പോഴാണ് അറിയാന്‍ കഴിഞ്ഞത് ഇമ്രാന്‍ ഹാശ്മിയുടെ കൂടെ അഭിനയിക്കുക പ്രയാസമാണ്. അവസരത്തിലും അനവസരത്തിലും ചുംബിച്ചുകൊണ്ടേയിരിക്കുമത്രെ. ഇമ്രാന്‍ ഹാശ്മിയോട് വേണ്ടാന്ന് പറയാന്‍ ഭാവനയ്ക്ക് ധൈര്യമില്ലത്രെ. അത് കൊണ്ട് തല്‍ക്കാലം കൂടെ അഭിനയിക്കാതിരിക്കുക എന്ന തന്ത്രമാണ് ഭാവന കൈക്കൊണ്ടത്. അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു.

KCN

more recommended stories