ഉയരം കൂടുതല്‍ അതും ടിവിജി അതിവേഗ ട്രെയിനുകളില്‍

train

ആശാരി ചതിച്ചോ? പ്ലാറ്റ്‌ഫോമിനേക്കാള്‍ ട്രെയിനുകള്‍ക്ക് ഉയരം കൂടിയപ്പോയി .ഫ്രാന്‍സ് നാഷണല്‍ റെയില്‍വേക്കാണ് ഈ അബദ്ധം പറ്റിയത്. രാജ്യത്തിന് അഭിമാനമാവുന്ന ഫ്രാന്‍സ് ഇറ്റലി യാത്രക്കായി നിര്‍മ്മിച്ച ട്രെയിനുകള്‍ക്ക് ഉയരം കൂടുതല്‍ അതും ടിവിജി അതിവേഗ ട്രെയിനുകളില്‍. ആദ്യം ഇതുപോലെ ഒരു അബദ്ധം പറ്റിയത് കഴിഞ്ഞവര്‍ഷമാണ്. പ്ലാറ്റ്‌ഫോമിനേക്കാള്‍ ട്രെയിനുകള്‍ക്ക് വണ്ണംകൂടിയപ്പോഴായിരുന്നു. കഴിഞ്ഞവര്‍ഷമാണ് 1300 പ്ലാറ്റ്‌ഫോമുകളോളം പുതുക്കി പണിയേണ്ടി വന്നത്. കാരണം ട്രെയിനുകളുടെ വണ്ണംകൂടുതല്‍. ഏകദേശം 50 ദശലക്ഷം പൗണ്ടാ ഇതിന്റെ ചിലവ്. രാജ്യത്തുള്ള നിരവധി ടണലുകളുടെ കാര്യമെല്ലാം അളവെടുത്തയാള്‍ മറന്നുപോയെന്നു തോന്നുന്നു. എതാനും മില്ലീമീറ്റര്‍ ഉയരമാണ് ഉണ്ടായിരിക്കുന്നതത്രെ. ഇക്കാര്യത്തില്‍ എന്തുചെയ്യാമെന്ന് പരിശോധിക്കുകയാണ് അധികാരികള്‍ ഇപ്പോള്‍. ഫ്രെഞ്ച് റെയില്‍ ഓപ്പറേറ്റേഴ്‌സായ SNCF കിടിലന്‍ ട്രെയിനുകളാണ് ഫ്രാന്‍സ് ഇറ്റലി പാതക്കായി അനുവദിച്ചത്. 130,000 പേര്‍ യാത്രകള്‍ക്കായി നിരന്തരം ഉപയോഗിക്കുന്ന റൂട്ടാണിത് . പക്ഷേ അപ്പോഴാണ് അധികാരികളെ ആകെ കുഴപ്പത്തിലാക്കിയ ഈ പ്രശ്‌നം വന്നിരിക്കുന്നത്.

KCN

more recommended stories