ബോംബ് ഭീഷണി ടര്‍ക്കിഷ് വിമാനം ഡല്‍ഹിയില്‍ ഇറക്കി

bomb beeshani

ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് വിമാനം അടിയന്തിരമായി ഡല്‍ഹിയില്‍ ഇറക്കി. ബാങ്കോക്കില്‍ നിന്ന് ഇസ്താംബുളിലേക്ക് പോകുകയായിരുന്ന വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്തില്‍ 150 യാത്രക്കാരുണ്ടായിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തിര ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടിട്ടുണ്ട്. വിമാനത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.

വിമാനം ഒഴിഞ്ഞസ്ഥലത്തേക്ക് മാറ്റിയ ശേഷമാണ് പരിശോധന നടത്തുന്നത്. എന്‍എസ്ജി കമാന്‍ണ്ടോകളും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പൈലറ്റ് എയര്‍ട്രാഫിക്ക് കണ്‍ട്രാളിന് നല്‍കിയ വിവരം അനുസരിച്ചാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്.

വിമാനത്തിന്റെ ടോയ്ലറ്റില്‍ കണ്ണാടിയില്‍ ലിപ്സ്റ്റിക്ക് ഉപയോഗിച്ചാണ് ബോംബ് ഭീഷണി രേഖപെടുത്തിയിരുന്നത്. വിമാനത്തില്‍ കാര്‍ഗോകള്‍ക്കൊപ്പം ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. പ്രാഥമിക പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. വ്യാജഭീഷണിയാണോ എന്നും അന്വേഷിക്കുന്നുണ്ട്.

KCN

more recommended stories