ഭീകരൻ അബു ജുൻഡാലിനെ വധിക്കാൻ സാധ്യതയെന്ന് എൻഐഎ

vadhikan

ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണ കേസിൽ ജയിലിൽ കഴിയുന്ന കൊടും ഭീകരൻ അബു ജുൻഡാലിനെ മുംബൈയിൽ നിന്ന് ഡൽഹി കോടതിയിലേക്ക് ഹാജരാക്കുന്നതിനിടെ തട്ടിക്കൊണ്ടു പോകാനോ വധിക്കാനോ സാധ്യതയുണ്ടെന്ന് എൻഐഎ. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി അബു ജുൻഡാലിനെ വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കാൻ അനുവദിക്കണമെന്ന് എൻഐഎ ഡൽഹി കോടതിയിൽ അറിയിച്ചു. നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിയിലാണ് ജുൻഡാൽ.

2011 ലെ മുംബൈ ഭീകരാക്രമണകേസ് ഉൾപ്പെടെ നിരവധി ഭീകരവാദ കേസുകളിൽ പ്രതിയായ ജുൻഡാലിനെ മൂന്നു വർഷം മുൻപാണ് പിടികൂടിയത്. ലഷ്‌കറെ തയിബ പ്രവര്‍ത്തകനായ അബു ജുന്‍ഡാല്‍ എന്ന സെയ്ദ് സബിയുദ്ദീന്‍ അന്‍സാരിയെ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ള ഭീകരർ മുംബൈ ആക്രമണം നടത്തുമ്പോള്‍ അബു ജിന്‍ഡാല്‍ അടക്കം ആറു പേര്‍ കറാച്ചിയിലെ സങ്കേതത്തിലിരുന്ന് നിര്‍ദ്ദേശം നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.

KCN

more recommended stories