യുവമോര്‍ച്ചയുടെ പ്രതിഷേധം

bjp

കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ പാഠപുസ്തക വിതരണം അവതാളത്തില്‍ ആയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 15ന് കാസര്‍കോട്് ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ പത്തുമണിക്ക് കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പരിസരത്തു നിന്ന് ആരംഭിക്കാന്‍ ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചു. യോഗത്തില്‍ യുവമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.ആര്‍ സുനില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ശ്രീകാന്ത് യോഗത്തില്‍ സംസാരിച്ചു. എ.പി ഹരീഷ് കുമാര്‍ സ്വാഗതവും ,രാജേഷ് കൈന്താര്‍ നന്ദിയും പറഞ്ഞു

 

KCN

more recommended stories