പാഠപുസ്തക വിതരണം – ആശങ്കാകുലരായി രക്ഷിതാക്കള്‍

padapustakaകാസര്‍കോട് കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടുന്ന പാഠപുസ്തകങ്ങള്‍ ഇനിയും വിതരണം ചെയ്യാത്തതിനെ വിദ്യാഭ്യാസ വകുപ്പിന്റെ കഴിവ് കേടായി മാത്രമേ വിലയിരുത്താനാകൂ. രക്ഷിതാക്കള്‍ക്ക് മുമ്പൊക്കെ തങ്ങളുടെ മക്കളെ കുറിച്ച് മാത്രമേ വ്യാകുലതപ്പെടേണ്ടതുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ അവര്‍ പഠിക്കുന്ന പാഠപുസ്തകങ്ങളെ കുറിച്ചും ചിന്തിക്കേണ്ടുന്ന ഒരു സ്ഥിതി വിശേഷമുണ്ടായിരിക്കുന്നു. മുന്‍ കാലങ്ങളില്‍ കണ്ടിട്ടില്ലാത്ത ഈ വീഴ്ചക്കുറവ് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തേണ്ടതുണ്ട്

പാഠപുസ്തകങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കരുതെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയിട്ട് കുറെ നാളായി. ക്ലാസ്സിലിരുന്ന് സ്വസ്ഥമായി പഠിക്കേണ്ടുന്ന വിദ്യാര്‍ത്ഥികളാണ് തെരുവില്‍ ചോരയൊലിപ്പിച്ച് നടക്കുന്നത്. ഈ രീതിയും മാറ്റണം.
ഇതിന് സംഘടനാ നേതാക്കളും ബന്ധപ്പെട്ടവരും തയ്യാറാകണം. ന്യായമായി സമരം ചെയ്യാനുള്ള അധികാരം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ അതിര് വിടുമ്പോള്‍ നിയമപാലകര്‍ക്ക് നോക്കി നില്‍ക്കാന്‍ കഴിയില്ല. അവര്‍ പ്രതികരിക്കും.
വിദ്യാര്‍ത്ഥി സമരം തെരുവില്‍ ഇങ്ങനെ തുടരുമ്പോള്‍ ഗവണ്‍മെന്റ് ഒന്നും അറിയാത്തതുപോലെ കണ്ണുമടച്ചിരിക്കുന്നത് ശരിയല്ല. ശാശ്വതമായ ഒരു പരിഹാരം ഇതിന് കണ്ടെത്തുകയാണ് വേണ്ടത്. ഓണപ്പരീക്ഷ ഓണത്തിന് ശേഷം നടത്തുമെന്ന് കൂടി അറിഞ്ഞതോടുകൂടി വിദ്യാര്‍ത്ഥികളെപോലെ രക്ഷിതാക്കളും ആശങ്കാകുലരാണ്.

KCN

more recommended stories