ആര്‍.എസ്.പി.ഇപ്പോള്‍ ഏത് പക്ഷത്താണ്?

12ഇന്ത്യയില്‍ ആര്‍.എസ്.പി. എന്ന പാര്‍ട്ടിക്ക് വേരുള്ള രണ്ടേ രണ്ട് സംസ്ഥാനങ്ങള്‍ മാത്രമേയുള്ളൂ. കേരവും ബംഗാളും. എന്നാല്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും ഈ പാര്‍ട്ടി രണ്ട് പക്ഷത്താണ്. കേരളത്തില്‍ യു.ഡി.എഫ്.ലും ബംഗാളില്‍ എല്‍.ഡി.എഫ്.ലും കേന്ദ്രത്തില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ ഇവരുടെ പക്ഷം ഏതായിരിക്കും. ചന്ദ്രചൂഡനാകട്ടെ സ്വന്തമായി ഒരു തീരുമാനമെടുക്കാനുള്ള കഴിവില്ലെന്ന് അവരുടെ തന്നെ പാര്‍ട്ടിയിലെ നേതാക്കള്‍ പറയുന്നുണ്ടത്രെ. അതുകൊണ്ട് ചന്ദ്രചൂഡന്‍ എന്ത് പറഞ്ഞാലും അത് നടപ്പിലാക്കാന്‍ ഇങ്ങ് കേരളത്തിലെയും ബംഗാളിലെയും ഘടകങ്ങള്‍ തയ്യാറാവാത്തത് പല തവണ അദ്ദേഹത്തെ ക്രുദ്ധനാക്കിയെന്നാണറിവ്. ഭരണം കിട്ടുമ്പോള്‍ ചാടിപ്പോകുന്ന പാരമ്പര്യം പാര്‍ട്ടിക്കില്ല എന്ന് തലയില്‍ കൈവെച്ച് സത്യം ചെയ്യുമ്പോഴും ചവറ പാര്‍ട്ടി എന്ന പേരുദോഷം നീക്കാനുള്ള തീവ്ര ശ്രമത്തിലാണത്രെ നേതാക്കള്‍.
ബേബി ജോണ്‍ ഉണ്ടായിരുന്ന കാലത്തെ പ്രൗഡിയൊക്കെ നഷ്ടപ്പെട്ടുവോ എന്നൊരു ചിന്തയും നേതാക്കളിലില്ലാതില്ല. ഇതൊക്കെ തിരിച്ചറിഞ്ഞ് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാവും ഇനി ആര്‍.എസ്.പി. എന്ന പാര്‍ട്ടി മുന്‍ ഗണന നല്‍കുക, അങ്ങനെ വരുമ്പോള്‍ ഏത് പക്ഷത്ത് ഉറച്ച് നില്‍ക്കണം എന്നതില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ ഉലയുകയാണത്രെ ആര്‍.എസ്.പി. ആര്‍.എസ്.പി. (മാര്‍കിസ്റ്റ്) എന്ന പേരില്‍ ബാബു ദിവാകരനും ആര്‍.എസ്.പി. (ഇടതുപക്ഷം) എന്ന പേരില്‍ കാര്‍ത്തികേയനും ഓരോ പാര്‍ട്ടിയുണ്ടാക്കി കുറെ അണികളെയും കൊണ്ട് പോയിട്ടുണ്ട്. ഇവരെയൊക്കെ യോജിപ്പിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തേണ്ട ബാധ്യത ഒദ്യോഗിക ആര്‍.എസ്.പി.ക്കുണ്ട്. വരും തെരഞ്ഞെടുപ്പുകളില്‍ ഇപ്പോള്‍ കാണുന്ന അവസ്ഥയായിരിക്കില്ല ഉണ്ടാവുക. – ഇപ്പോള്‍ തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് വേണ്ടി ആവശ്യമുന്നയിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും കോണ്‍ഗ്രസ്സ് ഇവരുടെ കാര്യം പരിഗണിക്കുന്നേയില്ല സുരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെ പോലെ ആര്‍.എസ്.പി.യും യു.ഡി.എഫ് ല്‍ അസംതൃപ്തരാണോ

 

KCN

more recommended stories