വത്സല ടീച്ചര്‍ ഏത് പക്ഷത്ത്?

valsalaമലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി.വത്സലയ്ക്ക് ഇതെന്ത് പറ്റി ? ഒരു എഴുത്തുകരന്‍ അല്ലെങ്കില്‍ ഒരു എഴുത്തുകാരി എന്ന നിലയ്ക്ക് പി. വത്സലയുടെ ഇപ്പോഴത്തെ സമീപനം എന്തിന്റെ സൂചനയാണ് ? സുരേഷ്‌ഗോപിയെ കുറിച്ച് ജി. സുധാകരന്‍ എം.എല്‍.എ. പറഞ്ഞതുപോലെ സുരേഷ്‌ഗോപി പകല്‍ കോണ്‍ഗ്രസ്സും ഉച്ചയ്ക്ക് ബി.ജെ.പിയും, രാത്രി കമ്മ്യൂണിസ്റ്റുമായ കലാകാരനാണ് എന്നാണ്. അതേ ഇനത്തില്‍ വത്സലയും ചെന്ന് പെട്ടോ ? ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്നീ പേരുകളെല്ലാം ജനാധിപത്യവാദികള്‍ക്ക് തുല്യമാണെന്നിരിക്കെ മഞ്ചേരിയില്‍ നടന്ന ഒരു ചടങ്ങില്‍ വത്സല ഹിന്ദുമതത്തെ മാത്രം മഹത്വവല്‍ക്കരിക്കപ്പെടുന്ന സ്ഥിതി വിശേഷമുണ്ടായത് ആര്‍ക്കും അംഗീകരിക്കാനാവുമെന്ന് തോന്നുന്നില്ല. നാനാത്വത്തില്‍ ഏകത്വം എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുന്ന വത്സലടീച്ചര്‍ക്ക് ഇതൊക്കെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴയുന്നു? ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയ്ക്ക് അമ്പലം പണിയാനും പ്രതിമ സ്ഥാപിക്കാനും ഗോഡ്‌സെയെ മഹാനാക്കി സിനിമ നിര്‍മ്മിക്കാനും തയ്യാറായ ഹിന്ദുവാദികളായ സംഘ് പരിവാര്‍ നയങ്ങളോട് വത്സലയ്ക്ക് എങ്ങനെ യോജിക്കാന്‍ കഴിയുന്നു. ? മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റ് കാരും ഇന്ത്യയുടെ ശത്രുക്കളാണെന്ന് പറഞ്ഞു നടക്കുന്ന മോഹന്‍ ഭാഗവതിനെ പോലെ സംസാരിക്കാന്‍ വത്സല തയ്യാറായത് ശരിയായ സമീപനമല്ലെന്നാണ് ഇവിടത്തെ പ്രമുഖരുടെ വിലയിരുത്തല്‍. മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് തന്റെ തൂലിക ചലിപ്പിച്ച കഥാകാരിയായിരുന്നു വത്സല. എന്നാല്‍ മനുഷ്യനെ ഓരോ വിഭാഗമായി കാണുന്നവരെ സമൂഹം അംഗീകരിക്കുമോ ആവോ?

KCN

more recommended stories