ഗൗരിയമ്മ സി.പി.എം. ലേക്ക് തിരിച്ചെത്തുമ്പോള്‍?

gauriyammaവലിയ വാര്‍ത്താ പ്രാധാന്യമാണ് ഗൗരിയമ്മ മാതൃ സംഘടനയിലേക്ക് തിരികെ പോകുമ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം 96 ആം വയസ്സില്‍ സി.പി.എമ്മിലെത്തുമ്പോള്‍ കൂടെയുള്ള അണികളെ എങ്ങനെ അക്കമഡേറ്റ് ചെയ്യുമെന്നാണ് ഇനി അറിയാനുള്ളത്. ഗൗരിയമ്മയുടെ പാര്‍ട്ടി വീണ്ടുമൊരു പിളര്‍പ്പിനെ കൂടി അഭിമുഖീകരിക്കുകയാണ്. ഒറിജിനല്‍ ജെ. എസ്.എസ്. തങ്ങളുടെതാണെന്ന് രാജന്‍ ബാബു വിഭാഗം അവകാശുപ്പെടുകയുണ്ടായ സാഹചര്യത്തില്‍ അസംതൃപ്തരായ അണികള്‍ രാജന്‍ ബാബുവിന്റെ കൂടെ പോകുമോ എന്നതും ചര്‍ച്ചാവിഷയമാണ്. ഇനിയൊരു തിരിച്ച് പോക്കുണ്ടാവില്ല എന്നായിരുന്നു ഗൗരിയമ്മ കുറെ കാലം പറഞ്ഞുനടന്നത്. അങ്ങനെയാണ് കുറെ അണികളെയുണ്ടാക്കാന്‍ കഴിഞ്ഞതും. എന്നാല്‍ ഈ മടക്കിപ്പോക്ക് സിപിഎമ്മിന് ഗുണകരമാവുമെങ്കിലും ഗൗരിയമ്മയ്ക്കും  അണികള്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല എന്നതാണ് വസ്തുത. മുന്‍ ത്രിപുര മുഖ്യമന്ത്രിയായിരുന്ന നൃപന്‍ ചക്രവര്‍ത്തി ആദ്യം സിപിഎം വിട്ടെങ്കിലും അവസാന കാലത്ത് ചെങ്കൊടി പുതപ്പ് മരിക്കണമെന്ന് കരുതി വീണ്ടും പാര്‍ട്ടിയില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. ഇതേ രീതിയാണ് ഗൗരിയമ്മയും സ്വീകരിച്ചുപോന്നത്. സിപിഎംന്റെ നേതൃനിരയിലെത്തിയാല്‍ ഗൗരിയമ്മയ്ക്ക് കാര്യമായി ഒന്നും ചെയ്യാനാവുമെന്ന് തോന്നുന്നില്ല. ഇത്രകാലം തങ്ങള്‍ നിധിപോലെ കൊണ്ട് നടന്ന അണികളെ നിരാശരാക്കി ഗൗരിയമ്മ തിരികെ പോകുമ്പോള്‍ ഒരു പാര്‍ട്ടി കൂടി കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്. ആദ്യമൊക്കെ മൂന്നും നാലും എംഎല്‍എ. മാരുണ്ടായിരുന്ന ഗൗരിയമ്മയുടെ പാര്‍ട്ടിക്ക് പിന്നീട് തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്താനായില്ല. അതിന് കാരണക്കാര്‍ കോണ്‍ഗ്രസ്സും യു.ഡി.എഫ് മുന്നണിയുമാണെന്ന് ഗൗരിയമ്മ തുറന്നടിക്കുകയുണ്ടായി. എന്തായാലും ഗൗരിയമ്മയെ സിപിഎം സ്വീകരിക്കുന്നത് നിറഞ്ഞ മനസ്സോടെയാണ്.

 

KCN

more recommended stories