അന്യഭാഷാ തൊഴിലാളികള്‍ നാട്ടിന് ഭീഷണിയാകുന്നു

anyabhashaപത്ത് കൊല്ലം മുമ്പ് കേരളത്തിലേക്ക് ബംഗാളില്‍ നിന്നും രാജസ്ഥാനില്‍ നിന്നും യുപി യില്‍ നിന്നും മാര്‍ബിള്‍, മൊസൈക്ക്, ടൈല്‍സ് എന്നിങ്ങനെ ഒരു ഭവനത്തിന്റെ ഒട്ടുമിക്ക പണികളും ചെയ്യുന്നതിന് വേണ്ടി കുറെ തൊഴിലാളികള്‍ എത്തുകയുണ്ടായി. ഇവരെല്ലാം യുവാക്കളാണ് എന്നതാണ് ഒരു പ്രത്യേകത. കഠിനാദ്ധ്വാനികളായ ഇവര്‍ക്ക് സമയം ഒരു വിഷയമല്ല. അതിരാവിലെ തൊഴിലിനെത്തും. അത് ആ കാലത്തെ കഥ. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. അവരുടെ നാട്ടില്‍ കൂലി നന്നേ കുറവായതിനാലാണ് പലരും കേരളത്തിലേക്ക് വരുന്നത്. ഇവര്‍ ആദ്യം വീട്ടുകാരോടും നാട്ടുകാരോടും സൗഹൃദത്തില്‍ കൂടി സഹതാപം പിടിച്ച് പറ്റും. ക്രമേണ ഇവരെ എല്ലാവര്‍ക്കും ഇഷ്ടമായി എന്ന തോന്നല്‍ വന്നാല്‍ പിന്നെ സ്വഭാവത്തില്‍ പെട്ടെന്ന് തന്നെ മാറ്റം വരുന്നു. ആക്രമത്തിലേക്കും കവര്‍ച്ചയ്ക്ക്ും ഇവര്‍ തയ്യാറാവുന്നു.
അവസാനമായി പത്തനം തിട്ട ജില്ലയിലെ വാഷിങ് കമ്പനിയില്‍ ജോലി ചെയ്യുന്ന യു.പി.സ്വദേശി കമ്പനി ഉടമയായ ഗൃഹനാഥനെയും ഭാര്യയെയും മകനെയും കൊലചെയ്ത് മുങ്ങുകയുണ്ടായി. ഇവര്‍ ശരിക്കും നാടിന് ഭീഷണിയായി മാറുകയാണ്. അത് കൊണ്ട് അന്യഭാഷാ തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ അമിത സ്വാതന്ത്രം കൊടുക്കരുത്. പരമാവധി സ്ഥാപനത്തില്‍ തന്നെ താമസിപ്പിക്കുകയോ മറ്റോ ചെയ്യുക, വീട്ടില്‍ താമസിപ്പിക്കരുത്. തമിഴ് നാടോടികള്‍ മോഷ്ടാക്കളാണെങ്കില്‍ ഇവര്‍ക്ക് അക്രമവാസനയും കൂടുതലാണ്. വീട്ടില്‍ താമസിച്ചതിന്റെ വാടക ചോദിച്ചപ്പോള്‍ വീട്ടുടമസ്ഥനെ അടിച്ചു പരിക്കേല്പിച്ചുമുങ്ങിയ സംഭവങ്ങളും നമ്മള്‍ പത്രവാര്‍ത്തകളിലൂടെ അറിഞ്ഞതാണ്. നാട്ടില്‍ സുരക്ഷിതരല്ലാതെ താമസിക്കുന്നവര്‍ക്കും ഇവര്‍ ഭീഷണിയാകുന്നുണ്ട്. മുളയിലെ നുള്ളിയാല്‍ നമുക്ക് നല്ലത്. എല്ലാം നഷ്ടപ്പെട്ടിട്ട് വിലപിച്ചിട്ട് കാര്യമില്ല.

KCN

more recommended stories