സൈക്കിളുകള്‍ക്ക് മാത്രമായി സൂപ്പര്‍ ഹൈവേ

superhigway
നമ്മുടെ നാട്ടുകാര്‍ക്ക് സൈക്കിള്‍ ഒരു വിലയുമില്ലാത്ത സാധനമാണ്. എന്നാല്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ സൈക്കിളില്ലാത്ത വീടുകള്‍ നന്നേ കുറവാണ്. നമ്മുടെ നാട്ടില്‍ വലിയ വാഹനങ്ങളോട് താല്പര്യം കൂടുമ്പോള്‍ ഇവിടത്തുകാര്‍ സൈക്കിളിനോട് അമിതമായ സ്‌നേഹം കാണിക്കുന്നു. 17 കിലോമീറ്റര്‍ നീളത്തില്‍ സൈക്കിളുകള്‍ക്ക് മാത്രമായി ഒരു സൂപ്പര്‍ ഹൈവേ ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. യാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ ഈ നാട്ടുകാര്‍ ഉപയോഗിക്കുന്നതും സൈക്കിളാണ്. കോപ്പന്‍ ഹേഗ്കാര്‍ മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തിന് സൈക്കിളാണ് ഏറ്റവും നല്ലതെന്ന് തിരിച്ചറിഞ്ഞവരാണ്. വാഹനങ്ങളില്‍ നിന്ന് പുറത്ത് വിടുന്ന വിഷവായു ശ്വസിച്ചാണ് ഒരുപാട് അസുഖങ്ങള്‍ പിടിപെടുന്നത്. സൈക്കിള്‍ ഉപയോഗത്തിലൂടെ അതില്ലാതാകുന്നു..

KCN

more recommended stories