LPG ഗ്യാസിന് മണമില്ല – എന്തുകൊണ്ട് മണക്കുന്നു ?

lpg gasപാചക വാതകം ഇല്ലാത്ത വീടുകള്‍ നന്നേ കുറവാണ് നമ്മുടെ നാട്ടില്‍. സാധാരണയായ വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതകം ( LPG) ദ്രവീകരിച്ച പെട്രോളിയം ഗ്യാസാണ്. ബ്യൂട്ടേയിനും പ്രൊപേയ്‌നുമാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. എന്നാല്‍ ഇവ രണ്ടും മണമില്ലാത്ത വസ്തുക്കളാണ്. ഇത് ലീക്ക് ചെയ്താണ് വലിയ അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മണമില്ലാത്തതുകൊണ്ട് ലീക്ക് ചെയ്യുന്നത് അറിയുകയുമില്ല അത് കൊണ്ട് എല്‍.പി.ജി.യില്‍ ദുര്‍ഗന്ധമുള്ള ചില സംയുക്തങ്ങള്‍ ചേര്‍ക്കും. മെര്‍ക്കാപ്റ്റനുകള്‍ എന്നറിയപ്പെടുന്ന സള്‍ഫര്‍ അടങ്ങിയ ചില ഓര്‍ഗാനിക്ക് സംയുക്തങ്ങളാണ് ഇങ്ങനെ ചേര്‍ക്കുന്നത്. ഗ്യാസ് ലീക്ക് ചെയ്യുമ്പോള്‍ ഈ സംയുക്തങ്ങള്‍ക്ക് മണം അനുഭവപ്പെടും. അങ്ങനെ നമുക്ക് ഗ്യാസ് ലീക്കാവുന്നത് അറിയാനും കഴിയും. അല്ലാതെ നമ്മള്‍ കരുതുന്നത് പോലെ ഗ്യാസിന് തീരെ മണമില്ല. അത് ക്രിത്രിമമായി ചില വസ്തുക്കള്‍ ചേര്‍ത്താണ് മണമുണ്ടാക്കുന്നത് എന്ന് മനസ്സിലായല്ലോ..

KCN

more recommended stories