ജനതാ പരിവാര്‍ ലയനം സാധ്യമാവുമോ?

sangaമുമ്പ് ഇന്ത്യ ഭരിച്ച പാര്‍ട്ടിയായിരുന്നു ജനതാദള്‍. ആ ജനതാദള്‍ ഇന്ന് പിളര്‍ന്ന് നിരവധി പാര്‍ട്ടികളായി മാറി. ബിജുജനതാദള്‍, ജനതാദള്‍ (യുണൈറ്റഡ്), ജനതാദള്‍ (എസ്), രാഷ്ട്രീയ ജനതാദള്‍, ലോക് ജനശക്തി, സമാജ്വാദി പാര്‍ട്ടി ഇങ്ങനെ നിരവധി ഗ്രൂപ്പുകളായി ഈ പാര്‍ട്ടി മാറി. കേരളത്തില്‍ സോഷ്യലിസ്റ്റ് ജനത, ജനതാദള്‍ യുവില്‍ ലയിച്ചതോടെ സോഷ്യലിസ്റ്റ് ജനത എന്ന പാര്‍ട്ടി ഇല്ലാതായി. ജനതാദള്‍ എന്ന പാര്‍ട്ടി പിളര്‍ന്നതോടെ അതിന്റെ പേരില്‍ നേട്ടമുണ്ടാക്കിയത് ഭാരതീയ ജനതാ പാര്‍ട്ടിയാണ്. ജമ്മുകാശ്മീരില്‍ ജനതാദള്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദ് പി.ഡി.പി. എന്ന പാര്‍ട്ടി ഉണ്ടാക്കിയതോടെ ജനതാദള്‍ തീര്‍ത്തും നാശോന്മുഖമായി.
ഒടുവില്‍ ദേവഗൗഡ പ്രധാനമന്ത്രിയായതോടെ ചെറിയൊരു വളര്‍ച്ച ഉണ്ടായിരുന്നെങ്കിലും നല്ല നേതൃനിരയുടെ അഭാവം ആ പാര്‍ട്ടിയെ അപ്രസക്തമാക്കുകയാണുണ്ടായത്. ചന്ദ്രശേഖറും ജോര്‍ജ്ജ് ഫെര്‍ണാണ്ടസും , വി.പി.സിംഗുമെല്ലാം അധികാര കസേര ലക്ഷ്യമിട്ട് നീങ്ങിയതും സോഷ്യലിസ്റ്റുകളുടെ പതനത്തിന് ആക്കം കൂട്ടുകയുണ്ടായി.
ഇപ്പോള്‍ മുലായംസിംഗ് യാദവിന്റെ നേതൃത്വത്തില്‍ എല്ലാ ജനതാ ഗ്രൂപ്പുകളും ഒന്നിക്കാന്‍ തീരുമാനിച്ചത് സന്തോഷകരമായ കാര്യമാണെങ്കിലും ഇത് എത്രത്തോളം വിജയകരമാവുമെന്നത് കണ്ട് തന്നെ അറിയണം. ബീഹാറിലെ നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ക്കുണ്ടായ വിജയം പ്രതീക്ഷത്ര വന്നില്ല എന്നത് ഇവരുടെ ഏകീകരണത്തിന് തടസ്സമാകുമോ എന്ന് കരുതണം. ജനതാ ഗ്രൂപ്പുകളുടെ ലയനം ഉണ്ടാവുകയാണെങ്കില്‍ സമീപ ഭാവിയില്‍ അവര്‍ക്ക് വിജയത്തിലെത്താം എന്ന് ചിന്തിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജന വിഭാഗവും.

KCN

more recommended stories