സൂരാജിന് നായികമാരില്ല?

suraj

 

സുരാജ് വെഞ്ഞാറമൂട് മലയാള സിനിമയുടെ അവിഭാജ്യഘടകമാണിന്ന്. സുരാജില്ലാത്ത സിനിമ അപൂര്‍വ്വമായി മാത്രമെ കാണാന്‍ കഴിയൂ. ഇടയ്ക്ക് അവാര്‍ഡുകള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ സുരാജിനും ഒരു മോഹം, നായകനായി അഭിനയിച്ചു കാണാന്‍ കൊതി തോന്നിയ സുരാജ് ആ ദൗത്യം ഏറ്റെടുത്തു. അങ്ങനെ ‘ഡ്യൂപ്ലിക്കേറ്റ്’ എന്ന സിനിമയില്‍ നായകനായി. പല നടന്മാരും അഭിനയിക്കുമ്പോള്‍ നായികമാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാറില്ല. എന്നാല്‍ സുരാജിന്റെ കഥ വ്യത്യസ്തമാണ്. ‘ഡ്യൂപ്ലിക്കേറ്റ്’ എന്ന ആദ്യ സിനിമയില്‍ 15 ദിവസം ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് നായികയെ കിട്ടിയത്. അതും പുതുമുഖം.

രണ്ടാമത്തെ ചിത്രമായ ‘ഫീമെയില്‍ ഉണ്ണികൃഷ്ണന്‍’ എന്ന ചിത്രത്തില്‍ നാല്പതോളം നായികമാരെ കണ്ടു. പക്ഷെ അവരാരും സുരാജിന്റെ നായികയാവന്‍ താത്പര്യം കാണിച്ചില്ല. കഥ പറഞ്ഞപ്പോള്‍ എല്ലാ നടികള്‍ക്കും ഇഷ്ടമായെന്ന് പറയുമെങ്കിലും നായകന്‍ സുരാജാണെന്ന് പറയുമ്പോള്‍ എല്ലാ നടികള്‍ക്കും തെലുങ്കും തമിഴും സിനിമകളുണ്ടാകും. ഒടുവില്‍ മഹാലക്ഷ്മി എന്ന സീരിയല്‍ നടിയെ നായികാക്കേണ്ടിവന്നു. സംവിധായകന്‍ കെ.ബി. മധുവിന്.  ഒരു നടിയ്ക്കും സുരാജിന്റെ നായികയാവാന്‍ താത്പര്യമില്ലാത്തതെന്തുകൊണ്ടാണ്? ഇമേജാണ് പ്രശ്‌നമെന്ന് ഈ നടന്‍ പറയുമ്പോള്‍ മറ്റുവല്ല ഉള്ളുകളികളും ഉണ്ടോ ആവോ? സിക്‌സ് പാക്കല്ലാത്തതുകൊണ്ടാണ് ആരും തന്റെ നായികയാവാത്തതെന്ന പരിഭവവും സൂരജിനുണ്ട്.

 

KCN

more recommended stories