പാമ്പുകടിയേറ്റ് മരിക്കാന്‍ മോഹം? വാവ സുരേഷ്‌

pamb

കേരളത്തില്‍ ഏത് കൊച്ചുകുട്ടികള്‍ക്കും പരിചിതമായ പേരാണ് വാവ സുരേഷിന്റേത്. പാമ്പുകളുടെ ഉറ്റതോഴനായി അറിയപ്പെടുന്ന ഈ യുവാവ് നിരവധി തവണ മരണത്തില്‍ നിന്നും രക്ഷപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ അടുത്തിടെ മരണത്തെ മുഖാമുഖം കണ്ട സംഭവമുണ്ടായി. ഏകദേശം ഒരാഴ്ചയോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയില്‍ കഴിയേണ്ടിവന്നു. ബന്ധുക്കളും നാട്ടുകാരും സുരേഷിന് വേണ്ടി ആ ദിവസങ്ങളിലൊക്കെ പ്രാര്‍ത്ഥിക്കുകയായിരുന്നു. ഏത് ഉഗ്രവിഷമുള്ള പാമ്പും വാവാ സുരേഷിന്റെ മുമ്പില്‍ തലകുമ്പിടും.
ഉഗ്രവിഷമുള്ള 300 ഓളം പാമ്പുകളുടെ കടിയേറ്റ ഈ യുവാവ് ഒരിക്കലും പാമ്പുപിടുത്തം ഒഴിവാക്കിയിട്ടില്ല എന്നതാണ് രസകരമായ സംഭവം. 10 ഓളം പ്രാവശ്യം ഐ.സി.സി.യു. വില്‍ കിടന്ന സുരേഷ് പാമ്പുകളെ കൊല്ലുന്നത് തെറ്റാണെന്ന് പറയുന്നു. ഒരിക്കല്‍ പോലും അറിഞ്ഞുകൊണ്ട് ഒരു പാമ്പിനെപോലും ദ്രോഹിച്ചിട്ടില്ല. ഏകദേശം 40,000 ഓളം പാമ്പുകളെ സുരേഷ് പിടിച്ചിട്ടുണ്ട്. പിടിച്ച പാമ്പുകളെ രക്ഷപ്പെടുത്തുക ഇദ്ദേഹത്തിന്റെ സ്വഭാവമാണ്. ഒരു വീട്ടില്‍ അല്ലെങ്കില്‍ ഒരു മാളത്തില്‍ പാമ്പുണ്ടെങ്കില്‍ ഞൊടിയിടയില്‍ സുരേഷ് അതിനെ പിടിക്കും. പാമ്പിനെ എവിടെയെങ്കിലും കണ്ടാല്‍ സുരേഷിനെ വിവരമറിയിച്ചാല്‍ അവിടെ പറന്നെത്തും.
പാമ്പ് കടിയേറ്റ് ഇതുവരെയും ആരും മരിച്ചിട്ടില്ല , ഭയം കൊണ്ടാണ് പലരും മരിച്ചിരിക്കുന്നത്. ജനവാസമുള്ള സ്ഥലങ്ങളില്‍ ആളുകള്‍ക്ക് ഭീഷണിയാകുന്ന പാമ്പുകളെ സംരക്ഷിക്കുകയും ജനത്തിന്റെ ഭീതി അകറ്റുകയും ചെയ്യുക എന്നതാണ് ഇദ്ദേഹത്തിന്റെ പോളിസി. ഒരു പാമ്പിനെ കുറിച്ച് വിശദമായി ക്ലാസ്സെടുത്ത് കൊടുത്തേ സുരേഷ് മടങ്ങുകയുള്ളൂ. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്താണ് സുരേഷ് അമ്മയോടൊപ്പം താമസിക്കുന്നത്. വനം വകുപ്പ് അധികൃതര്‍ക്ക് എന്നും അനുഗ്രഹമാണ് വാവ സുരേഷ്.

KCN

more recommended stories