ഓവര്‍ ഒന്ന്, 17 ഏറ്

over copyക്രിക്കറ്റില്‍ എന്നും പുതുമകള്‍ ഉണ്ടാവും. അത്തരം ഒരു പുതുമ ഇതാ .. ഓരോവറില്‍ 17 പന്തെറിയുക, അതും ഒരു അന്താരാഷ്ട്ര ഏക ദിന മത്സരത്തില്‍.  2004 ല്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ പാക്കിസ്ഥാന്‍ കളിക്കാരന്‍ മുഹമ്മദ് സാമിയാണ് ഈ അപൂര്‍വ്വ റിക്കാര്‍ഡിനുടമ. ആ ഒരോവറില്‍ അദ്ദേഹം ഏഴ് വൈഡും നാല് നോബോളും എറിഞ്ഞു. നോക്കണെ, റിക്കാര്‍ഡിടാന്‍ ക്രിക്കറ്റ് താരങ്ങള്‍ എന്തൊക്കെ വഴികളാണ് കണ്ടെത്തുന്നത്. ഇങ്ങനെ കളിച്ചതിന് സഹതാരങ്ങളില്‍ നിന്ന് മാത്രമല്ല ടീം മാനേജ് മെന്റില്‍ നിന്നും വരെ പഴി കേള്‍ക്കേണ്ടിവന്നു ഈപാക്ക് കളിക്കാരന്.

KCN

more recommended stories