മോഹന്‍ലാലിനെ സംവിധായകന്‍ ഐ.വി. ശശി പരിഹസിച്ചു?

newസിനിമയില്‍ വരുന്നതിന് മുമ്പേ മോഹന്‍ലാല്‍ പല പ്രമുഖ സംവിധായകരോടും ചാന്‍സ് ചോദിച്ചിട്ടുണ്ട്. പലരും ഓരോ കാരണങ്ങള്‍ പറഞ്ഞ് ലാലിനെ ഒഴിവാക്കിയിട്ടുണ്ട്. ഒരിക്കല്‍ പ്രമുഖ സംവിധായകനായ ഐ.വി.ശശിയുടെ അടുത്തും ലാല്‍ ചെന്നിരുന്നു. ഒന്ന് ഒരു സിനിമയുടെ തിരക്കിലായിരുന്നു ഐ.വി. ശശി. ലാലിനെ കണ്ട ശശി എന്താ വരവിന്റെ ഉദ്ദേശമെന്ന് ആരാഞ്ഞു. അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ചപ്പോള്‍ ലാലിന്റെ മുഖത്ത് നോക്കി ഐ.വി. ശശി കുറെ നേരം ചിരിച്ചു. ഇത് കണ്ടപ്പോള്‍ ലാലിന് സന്തോഷമായി. തനിക്ക് അവസരം ഉറപ്പാണെന്ന് അദ്ദേഹം ധരിക്കുകയും ചെയ്തു.
ശശി ലാലിനോട് പറഞ്ഞു – ‘റ’ എന്ന അക്ഷരം പോലുള്ള മുഖവുമായി നടക്കുന്ന നിനക്കൊക്കെ ആര് ചാന്‍സ് തരും?
നിരാശയോടെ ഇത് കേട്ട ലാല്‍ മടങ്ങി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.വി.ശശി തന്റെ ചിത്രങ്ങളിലെ സ്ഥിര നായകനായി മോഹന്‍ലാലിലെ അഭിനയിപ്പിച്ചത് മറ്റൊരു കഥ. ‘ഉണരൂ’, ‘അടിമകള്‍ ഉടമകള്‍’ ‘ അതിരാത്രം’ അങ്ങനെ നിരവധി ഐ.വി. ശശി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ നായകനായി. ഇന്നിപ്പോള്‍ ശശി ലാലിന്റെ ചിത്രങ്ങളില്‍ മോഹന്‍ ലാല്‍ നായകനായി. ഇന്നിപ്പോള്‍ ശശി ലാലിന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കുന്നു. നോക്കണെ കാലത്തിന്റെ ഒരു പോക്ക് – ഈ സമൂഹത്തില്‍ ആര്‍ക്കും ആരുടെ കാര്യവും മുന്‍കൂട്ടി പ്രവചിക്കാനാവില്ല.

 

KCN

more recommended stories