നിലവിളക്ക് – വിവാദം അനാവശ്യമല്ലേ?

nilavillakനിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിന്റെ പേരില്‍ മുസ്ലിം ലീഗില്‍ രണ്ട് ചേരിയുണ്ടായിരിക്കുകയാണെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ നാം വായിച്ചുകൊണ്ടിരിക്കുകയാണല്ലോ. എന്നാല്‍ നിലനിളക്ക് എന്നത് ഒരു ജാതിയുടെയോ മതത്തിന്റെയോ മാത്രം കുത്തകയല്ല. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഒന്നാണിത്. ഹിന്ദുക്കളില്‍ തന്ന എത്ര പേര്‍ വിളക്ക് കൊളുത്തുന്നവരുണ്ട്? അതല്ല ഇവിടെ പ്രശ്‌നം- ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് എത്ര വിഷയങ്ങള്‍ ഇവിടെ പരിഹരിക്കാനുണ്ട്. രൂക്ഷമായ വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് ഭരണാധികാരികള്‍ തയ്യാറാകേണ്ടത്. മമ്മൂട്ടി പറഞ്ഞതുപോലെ നാം ഭാരതീയരാണെന്ന ചിന്തയാണ് വേണ്ടത്. താത്പര്യമുള്ളവര്‍ക്ക് വിളക്ക് കൊളുത്താം, വേണ്ടാത്തവര്‍ ഒഴിവാക്കുക. അതിന്റെ പേരില്‍ ഇത്രയും വലിയ ചര്‍ച്ചകളൊന്നും സംഘടിപ്പിക്കേണ്ടതുണ്ടോ? മുസ്ലിം ലീഗ് പോലുള്ള ഒരു പാര്‍ട്ടി ഇതേറ്റെടുക്കേണ്ട വല്ല ആവശ്യവുമുണ്ടോ? മുനീര്‍- ഷാജിമാരുടെ അഭിപ്രായം അവരുടെ വ്യക്തിപരം എന്ന് പറഞ്ഞ് തള്ളിക്കളയാവുന്നതേയുള്ളൂ- ഇനിയും ഇതേറ്റ് പിടിക്കാതിരിക്കുക , അതൊരു സംസ്‌കാരത്തിന്റെ ഭാഗമാണ്‌.

KCN

more recommended stories