ഇന്നസെന്റ് സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടു- വിമാനം നാഗ്പൂരില്‍ ഇറക്കി

air indiaനാഗ്പൂര്‍ : ഇന്നസെന്റ് എം.പി. സഞ്ചരിച്ചിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം യന്ത്രതകരാര്‍ കാരണം നാഗ്പൂരില്‍ ഇറക്കി. ചക്രത്തിനടിയില്‍ നിന്ന് എന്തോ ഉരയുന്നതുപോലെയുള്ള ശബ്ദും കേട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തിയിലായി. വൈകിട്ട് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് തിരിച്ചവിമാനത്തില്‍ നിന്ന് 8 മണിയോടെ ശബ്ദം കേട്ട് തുടങ്ങിയതായി ഇന്നസെന്റ് എം.പി. പറഞ്ഞു. നാല് തവണ ശബ്ദു കേട്ടുവത്രെ. കഴിഞ്ഞ ദിവസം വിമാനം ആകാശത്തുണ്ടായിരുന്ന 45 മിനിറ്റോളം അതീവ സമ്മര്‍ദ്ദത്തിലായിരുന്നു യാത്രക്കാരെന്നും അദ്ദേഹം പറഞ്ഞു. ഇന്നസെന്റിന്റെ കൂടെ മകന്‍ സോണും ഉണ്ടായിരുന്നു.

 

KCN

more recommended stories