ഇവര്‍ പിരിഞ്ഞതെന്തിന്?

revathiരേവതി എന്ന നടിയെ കുറിച്ച് പറയുമ്പോള്‍ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’ ‘കിലുക്കം’ എന്നീ ചിത്രങ്ങളാണ് ആദ്യം ഓര്‍മ്മയില്‍ ഓടിയെത്തുക. അത്രയ്ക്കും ഭംഗിയായി ഈ ചിത്രങ്ങളില്‍ രേവതി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകളാണ്. കിലുക്കമായായും, മായാമയൂരമായാലും, രാവണപ്രഭുവും, ദേവാസുരവും എന്നും മലയാളി മനസ്സില്‍ കൂടുകൂട്ടിയ ചിത്രങ്ങളാണ്. ‘കാറ്റത്തെ കിളിക്കൂട്’ എന്ന ഭരതന്‍ ചിത്രം കണ്ടവര്‍ രേവതിയെ ഒരിക്കലും മറക്കാനിടയില്ല. തമിഴിലെ നിര്‍മ്മാതാവും സംവിധായകനുമായ സുരേഷ് മേനോനെ രേവതി വിവാഹം ചെയ്തിട്ടും തന്റെ അഭിനയ യാത്ര അനസ്യൂതം തുടരുകയായിരുന്നു ഈ നടി. ഭര്‍ത്താവിന്റെ പൂര്‍ണ്ണഅനുവാദം ഇക്കാര്യത്തില്‍ രേവതിക്കുണ്ടായിരുന്നു.
സാധാരണ സിനിമാക്കാരുടെ ജീവിതം പോലെയായിരുന്നില്ല രേവതിയുടെയും സുരേഷ് മേനോന്റെയും. നിരവധികാലം ഇവരുടെ ദാമ്പത്യം നീണ്ട് നിന്നിരുന്നു. ഇപ്പോള്‍ സുരേഷ് മേനോനും രേവതിയും വേര്‍പ്പിരിഞ്ഞിരിക്കുകയാണ്. വേര്‍പിരിഞ്ഞാലും സുരേഷ് മേനോന്റെ ചിത്രങ്ങളുടെ നിര്‍മ്മാണച്ചുമതല രേവതിക്കാണ്, ഇപ്പോഴും അങ്ങനെ തന്നെ. പഴയ സൗഹൃദം അതേപടി നിലനിര്‍ത്തി പോന്ന ഈ ജോഡികള്‍ പിരിഞ്ഞതെന്തിനാണെന്നാണ് ഇനിയും മനസ്സിലാകാത്തത്? ഇവര്‍ ഒന്നിച്ച് ജീവിക്കണമെന്നാണ് മലയാളിയുടെ ആഗ്രഹം. രേവതി സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്. പാലക്കാട്ട് സ്വദേശിനിയായ ആശകേളുണ്ണിനായരാണ് രേവതിയായി മാറിയത്.

KCN

more recommended stories