സ്വര്‍ണ്ണ വില ഇനിയും കുറയും

goldവിദേശ വിപണിയില്‍ മഞ്ഞലോഹത്തിനുണ്ടായ കനത്ത വില്‍പ്പന സമ്മര്‍ദ്ദം വില അഞ്ചുവര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍ എത്തിച്ചിരിക്കുന്നു. സ്വര്‍ണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിച്ചവരെയും നിക്ഷേപിക്കാന്‍ താത്പര്യമെടുക്കുന്നവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വില വളരെയധികം താഴെയാണെങ്കിലും ഇന്ത്യയില്‍ ഇത് ദൃശ്യമാകുന്നില്ല എന്നതാണ് സത്യം. കേരളത്തില്‍ ഇപ്പോള്‍വില 18,800 രൂപയിലെത്തിയിരിക്കുകയാണെങ്കിലും യഥാര്‍ത്ഥ വില 13,000 രൂപയിലാണ് നില്‍ക്കേണ്ടത്.
ഈ അവസ്ഥയില്‍ സ്വര്‍ണ്ണം ദീര്‍ഘകാലാടിസ്ഥാനത്തിലേക്ക് വാങ്ങി സൂക്ഷിക്കുന്നതാകും ഉത്തമം. ഡോളര്‍ ശക്തി പ്രാപിച്ചാല്‍ പല നിക്ഷേപകരും സ്വര്‍ണ്ണത്തില്‍ നിന്നും പിന്‍വാങ്ങി. കൂടാതെ സ്വര്‍ണ്ണത്തിന് കൂടുതല്‍ ഉപഭോക്താക്കളുള്ള ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ ആവശ്യം കുറഞ്ഞതും സ്വര്‍ണ്ണ നിക്ഷേപകരെ പിന്‍വലിപ്പിക്കുന്നതാണ്. കേരളത്തില്‍ സ്വര്‍ണ്ണക്കടകളില്‍ ഇപ്പോള്‍ വന്‍ തിരക്കാണ്. അനുദിനം സ്വര്‍ണ്ണ വില കുറയുന്നത് സാധാരണ താഴ്ന്ന നിലയിലുള്ളവര്‍ക്ക് ഏറെ ആശ്വാസകരമാവുകയാണ്. കേരളത്തില്‍ ഇനിയും സ്വര്‍ണ്ണ വിലതാഴുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

KCN

more recommended stories