പാക്കിസ്ഥാന് വേണ്ടി കളിച്ച സച്ചിന്‍!

sachin tendulkar pakistanനമ്മുടെയെല്ലാം പ്രിയ ക്രിക്കറ്റ് താരമാണല്ലോ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 1986 ല്‍ പാക്കിസ്ഥാന്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ സമയത്ത് ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ ടീം ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയുമായി ഒരു പ്രദര്‍ശന മത്സരം കളിച്ചു. അസ്ഹറുദ്ദീനും , കപില്‍ ദേവുമൊക്കെയായിരുന്നു ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങിയത്. കളിയുടെ അവസാനമായപ്പോഴേക്കും ഫീല്‍ഡ് ചെയ്യുകയായിരുന്ന രണ്ട് പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് മറ്റെന്തോ ആവശ്യത്തിന് പുറത്ത് പോകേണ്ടി വന്നു. പകരം പകരം അവിടെ കറങ്ങിനടന്ന രണ്ട് പയ്യന്‍മാരെ ഫീല്‍ഡ് ചെയ്യിക്കാന്‍ തീരുമാനിച്ചു. അതിലൊരാള്‍ സച്ചിനായിരുന്നു. അതെ സച്ചിന്റെ ആദ്യത്തെ അന്താരാഷ്ട്ര മത്സരം. അതില്‍ സച്ചിന്‍ കളിച്ചതോ പാക്കിസ്ഥാന് വേണ്ടിയും. ക്യാപ്റ്റന്‍ ഇമ്രാന്‍ഖാന്‍ പക്ഷെ സച്ചിനെ സംബന്ധിച്ച് അത്ര നല്ല കളിയായിരുന്നില്ല അത്. കാരണം ഫീല്‍ഡിങ്ങിലെ ഒരു പിഴവ് തന്നെ. കപില്‍ ദേവ് പൊക്കിയടിച്ച പന്ത് സച്ചിന്റെ കൈയ്യില്‍ തട്ടി തെറിച്ചുപോയി.

KCN

more recommended stories