അപകടം പതിവായി കാര്യങ്കോട് ദേശീയ പാത

karyangodചെറുവത്തൂര്‍ : കാര്യങ്കോട് പുഴയ്ക്കരികിലെ ദേശീയ പാതയില്‍ അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ചോളം അപകടങ്ങളാണ് കാര്യങ്കോട് പാലത്തിന് സമീപം ഉണ്ടായത്. റോഡിന്റെ ഇരുഭാഗത്തും കൈവേലികള്‍ പണിയാത്തതും വീതി കൂട്ടാത്തതും അപകടത്തിന് കാരണമാകുന്നു. വെള്ളിയാഴ്ച രാവിലെ വീണ്ടും ഇവിടെ അപകടമുണ്ടായിരിക്കുകയാണ്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവിടെ അപകടം പതിവായ സ്ഥിതിക്ക് അധികൃതര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇതിനെതിനെ നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും നിരവധി സമരങ്ങള്‍ ചെയ്‌തെങ്കിലും ഫലം കണ്ടില്ല.

KCN

more recommended stories