ജയാറാമിന്റെ വീടിന് തമിഴര്‍ തീവെച്ചു ?

jayaramജയറാം എന്ന നടന്റെ സിനിമയിലേക്കുള്ള വരവ് മലയാളത്തിലൂടെയായിരുന്നല്ലോ? സിനിമാരംഗത്തെ സകലകലാവല്ലഭനായിരുന്ന അന്തരിച്ച പത്മരാജന്‍ കണ്ടെത്തിയ ഈ നടന്‍ തമിഴില്‍ ഏകദേശം 20-ഓളം ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുണ്ടാകൂ. ഇത് പറയാന്‍ കാരണം ജയറാമിന് പത്മശ്രീ ലഭിക്കാന്‍ ശുപാര്‍ശ ചെയ്തത് തമിഴ്‌നാട് സര്‍ക്കാരാണ്. മലയാളിയായിട്ടും ജയറാമിനെ ഇതുവരെ കേരള ഗവ.പത്മശ്രീക്ക് ശുപാര്‍ഷ ചെയ്തില്ല. തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതിന് പിന്നിലുമുണ്ട് മറ്റൊരു കാര്യം. ജയറാം തമിഴ്‌നാട്ടിലെ ഒരു ചാനലില്‍ ‘തന്റെവീട്ടില്‍ വീട്ടുജോലി ചെയ്യുന്ന തമിഴ് സ്ത്രീയെ കണ്ടാല്‍ ഭൂതത്തെപോലെയാണ് ‘ എന്ന് ലൈവായി പറഞ്ഞുവത്രെ. പോരെ പുലിവാല്. തമിഴ്‌നാട്ടിലെ വീട്ടുവേല ചെയ്യുന്ന സ്ത്രീകളും അവരുടെ കുടുംബങ്ങളും ജയറാമിന്റെ തമിഴ്‌നാട്ടിലെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്യുകയും വീടിന് തീ വെക്കുകയും ചെയ്തു. ജയറാമിന്റെ മകന്‍ കാളിദാസന് ലഭിച്ച ദേശീയ അവാര്‍ഡ്, ജയറാമിന് ലഭിച്ച ഓരോ സംഘടനകളുടെ അവാര്‍ഡ് ഇവയൊക്കെ ഉണ്ടായിരുന്ന ഷെല്‍ഫ് പ്രക്ഷോഭകാരികള്‍ അടിച്ചുതകര്‍ത്തു. സര്‍ട്ടിഫിക്കറ്റുകളെല്ലാം നശിപ്പിച്ചു. ഈ സമയം ജയറാമും കുടുംബവും പുറത്തായിരുന്നു. ഇതില്‍ തമിഴ്‌നാട് സര്‍ക്കാരിന് ജയറാമിനോട് ക്ഷമ ചോദിക്കേണ്ടതായി വന്നുവത്രെ. ഇതാണ് ജയറാമിനെ പത്മശ്രീക്ക് ശുപാര്‍ശ ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. എല്ലാം കത്തി നശിച്ച ആ മുറിയിലേക്ക് അങ്ങനെ പത്മശ്രീ അവാര്‍ഡ് കൂടി എത്തിയതോടെയാണ് ജയറാമിന് തെല്ലൊരു ആശ്വാസമായത്.

KCN

more recommended stories