മനയില്‍ മമ്മൂട്ടിക്ക് അയിത്തമില്ല, മണിക്കുണ്ട്?

mmmoootyഒറ്റപ്പാലം മലയാളസിനിമകളുടെ ചിത്രീകരണത്തിന് ഏറ്റവും അനുയോജ്യമായ ലൊക്കേഷനാണ്. ഇവിടെ നിന്ന് ചിത്രീകരിച്ച 90ശതമാനം സിനിമകളും സാമ്പത്തിക വിജയം നേടിയവയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ഉദ്യാനപാലകന്‍’ എന്ന സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്ത് ഒരു മനയില്‍ നടക്കുകയായിരുന്നു. മമ്മൂട്ടിയും , കാവേരിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. അപൂര്‍വ്വമായി മാത്രമേ ഇല്ലങ്ങള്‍ ഷൂട്ടിംഗിന് നല്‍കാറുള്ളൂ. മമ്മൂട്ടി നായകനാണെന്നറിഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ മന ഷൂട്ടിംഗിന് നല്‍കുകയായിരുന്നു. ഷൂട്ടിംഗ് തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അനശ്വരനായ മാളഅരവിന്ദനും, കലാഭവന്‍ മണിയും അഭിനയിക്കാനെത്തി. ഇവരെ കണ്ടതോടെ മനയുടെ ഉടമസ്ഥര്‍ക്ക് എന്തോ ഒരു താത്പര്യക്കുറവ് തോന്നി. മണിയും മാളയും അഭിനയിക്കുന്നുവെങ്കില്‍ മന ഒഴിഞ്ഞുതരണമെന്ന് ഉടമ ആവശ്യപ്പെട്ടു. അതുപ്രകാരം ലൊക്കേഷന്‍ മാറ്റേണ്ടിവന്നു. മമ്മൂട്ടിക്കാണെങ്കില്‍ കുഴപ്പമില്ല, മണിക്കും മാളയ്ക്കും അയിത്തം. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ?

KCN

more recommended stories