ഒരു ഓവറില്‍ 60 റണ്‍സ്

news apleക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ സ്വാഭാവികമാണ്. ഓരോവറില്‍ 60 റണ്‍സ്. അങ്ങനെയും ഒരിക്കല്‍ സംഭവിച്ചു. ഇംഗ്ലണ്ടിലെ ഷെര്‍ബോണില്‍ 1988 ല്‍ നടന്ന ഒരു കളിയില്‍ ഡോര്‍സെറ്റ്, ബഷയര്‍ എന്നീ കൗണ്ടി ടീമുകള്‍ തമ്മിലായിരുന്നു മത്സരം. ബഷയറിന് ജയിക്കാന്‍ 201 റണ്‍സ് വേണം. പക്ഷേ 49 റണ്‍സ് എടുക്കുന്നതിനിടയില്‍ ആറ് വിക്കറ്റ് നഷ്ടമായി. കളി ആവേശകരമാക്കാന്‍ ഡോര്‍സെറ്റിന്റെ ക്യാപ്റ്റന്‍ ബൗളര്‍ക്ക് ഒരു നിര്‍ദ്ദേശം നല്‍കി. എല്ലാ പന്തും. വൈഡാക്കുക. അങ്ങനെ ഒരു ഓവറില്‍14 വൈഡുകള്‍. കീപ്പര്‍ക്ക് പോലും തൊടാനാവാതെ എല്ലാ ബോളും ബൗണ്ടറിയിലെത്തി. അങ്ങനെ 56 റണ്‍സ്. ആ ഓവറില്‍ നേരത്തെ ഒരു ബൗണ്ടറി ഉണ്ടായിരുന്നു. അതോടെ ആകെ 60 റണ്‍സ്. ആവേശകരമായ അന്ത്യത്തില്‍ ഡോര്‍സെറ്റ് തന്നെ വിജയിച്ചു.

KCN

more recommended stories