മോഹന്‍ലാലിന് മുമ്പില്‍ അനന്യ പൊട്ടിക്കരഞ്ഞു?

ANAN copyമോഹന്‍ലാല്‍ എന്ന നടന്‍ ആഗ്രഹിക്കുന്ന എന്ത് കാര്യവും സ്വന്തമാക്കാന്‍ പ്രാപ്തിയുള്ള നടനാണ്. ‘ശികാര്‍’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് അതിസാഹസികമായാണ് ചിത്രീകരിച്ചത്. സംവിധായകന്‍ എം.പത്മകുമാര്‍ സീനിന്റെ റിസ്‌കിനെ കുറിച്ച് മോഹന്‍ലാലിനോടും, അനന്യയോടും പറഞ്ഞുകൊടുത്തു. ഡ്യൂപിനെ വെച്ച് ചെയ്യാന്‍ അനന്യയോട് ലാല്‍ ഉപദേശിച്ചുവെങ്കിലും , അനന്യ അതിന് തയ്യാറായില്ല. ഒടുവില്‍ പ്രസ്തുത സീന്‍ ചെയ്യാന്‍ സംവിധായകന്‍ തയ്യാറായി. അനന്യയെ മരത്തില്‍കെട്ടിതൂക്കി താഴത്തെ ആഗാധമായ കൊക്കയില്‍ താഴ്ത്തി. അനന്യയുടെ അമ്മ പേടിച്ച് കരയുകയായിരുന്നു. കയര്‍ കെട്ടിയിട്ടാണെങ്കിലും എല്ലാവവര്‍ക്കും പേടിയുണ്ട്. സംവിധായകന്‍ അനന്യയോട് കുഴപ്പമില്ലല്ലോ എന്ന് ഇടയ്ക്കിടെ ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അനന്യയെ രക്ഷിക്കാന്‍ ലാല്‍ മരത്തില്‍ കയറി. കയര്‍ അഴിച്ച് താരത്തെ താഴെ ഇറക്കി. ഒന്ന് കാല്‍ തെറ്റിയാല്‍ തീര്‍ന്നു. മോഹന്‍ലാല്‍ അനന്യയെയും കൊണ്ട് താഴേക്ക് ചാടിയിറങ്ങി. ഷോട്ട് ഒറ്റ ടേക്കില്‍ ഓക്കെ. മോഹന്‍ലാല്‍ മരത്തില്‍ നിന്നും താഴെയിറങ്ങി അനന്യയുടെ സമീപമെത്തി. ധൈര്യത്തിന്റെ കാര്യത്തില്‍ മലയാളത്തിലെ വിജയശാന്തിയാണ് അനന്യയെന്ന് പറഞ്ഞു. ഈ സമയം അനന്യ മോഹന്‍ലാലിന്റെ മുമ്പില്‍ കൈ കൂപ്പി നിന്ന് സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു!

KCN

more recommended stories