ഇന്ത്യയില്‍ വന്ന ക്ലിന്റണ്‍ പഠിച്ച ഇംഗ്ലീഷ് വാക്ക്

new clintonബില്‍ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്നപ്പോള്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ വന്ന അദ്ദേഹം ആദ്യമായി ഒരു ഇംഗ്ലീഷ് വാക്ക് പഠിക്കുകയുണ്ടായി. നമ്മള്‍ക്കൊക്കെ അറിയാവുന്ന ഒരു വാക്കാണത്. ഇംഗ്ലീഷ് മാതൃഭാഷയെന്ന നിലയില്‍ സദാ സംസാരിക്കുന്ന ക്ലിന്റണ് മനസ്സിലാവാതെ പോയ ആ വാക്കേതാണെന്നറിയാമോ? ‘Crore’ കോടി എന്ന ഇംഗ്ലീഷ് സംഖ്യക്ക് നാം ഇംഗ്ലീഷില്‍ Crore എന്ന് പറയുന്നു. പക്ഷെ ഇംഗ്ലീഷുകാരന്റെ ഭാഷയില്‍ അതായത് ഇംഗ്ലീഷില്‍ ഇങ്ങനെയൊരു വാക്കില്ല. കരോഡ് എന്ന ഹിന്ദി വാക്കില്‍ നിന്നുമാണ് നമുക്ക് Crore കിട്ടുന്നത്. ഇംഗ്ലീഷുകാരന്‍ കോടിക്ക് പറയുന്നതെന്തെന്നോ? Ten Million. ഇന്ത്യക്കാരനും പാക്കിസ്ഥാന്‍കാരുമാണ് Crore എന്ന വാക്ക് ഉപയോഗിക്കുന്നത്.

KCN

more recommended stories