സി.എം.പിയും സിപിഎമ്മിലേക്കോ?

cpimഎം.വി. രാഘവന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സി.എം.പി. എന്ന കൊച്ചുപാര്‍ട്ടി പിളര്‍ന്ന് വീണ്ടും രണ്ടായിരിക്കുകയാണല്ലോ. സി.പി. ജോണ്‍വി ഭാഗവും, അരവിന്ദാക്ഷന്‍ വിഭാഗംവും. ഇതില്‍ സി.പി ജോണ്‍ വിഭാഗത്തിന് കാര്യമായ ശക്തിയൊന്നുമില്ല. വിരലിലെണ്ണാവുന്ന അത്രയും അനുഭാവികള്‍ മാത്രം. അതേ സമയം കെ.ആര്‍. അരവിന്ദാക്ഷന്‍, പാട്യം രാജന്‍, ജി.സുഗുണന്‍, ചൂര്യായി ചന്ദ്രന്‍ തുടങ്ങിയനേതാക്കള്‍ നേതൃത്വം നല്‍കിയ സി.എം.പിക്ക് കുറച്ച് കൂടി അംഗബലമുണ്ട്. പൊതുവെ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന് പറഞ്ഞതുപോലെയാണ് സി.എം.പി കളുടെ ഇപ്പോഴത്തെ അവസ്ഥ. ഇങ്ങനെ നിന്നതുകൊണ്ട് യാതൊരു കാര്യവുമില്ലെന്ന് ബോധ്യമായ അരവിന്ദാക്ഷന്‍ വിഭാഗം സി.പി.എമ്മില്‍ ലയിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടത്രെ. ഗൗരിയമ്മയുടെയും, എം.ആര്‍മുരളിയുടെയും പാത പിന്തുര്‍ന്ന് മാതൃ സംഘടനയില്‍ തിരിച്ചെത്താനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാണ് എന്നാണറിയാന്‍ കഴിഞ്ഞിരിക്കുന്നത്.

KCN

more recommended stories