ജാഗ്രതൈ- സ്വര്‍ണ്ണം തട്ടിപ്പറിക്കുന്ന സംഘം നാട്ടില്‍ വിലസുന്നു

jagrthai gold chainനമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് സ്വര്‍ണ്ണത്തോടുള്ള അമിത താത്പര്യം വന്‍ അപകടമാണ് ക്ഷണിച്ചുവരുത്തിക്കൊണ്ടിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ തൊട്ടയല്‍പക്കത്തേക്ക് പോകുമ്പോള്‍ വരെ കൈയ്യിലും കഴുത്തിലും നിറയെ സ്വര്‍ണ്ണം ധരിച്ചേ പോകൂ. ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് തിരിച്ചറിയാത്തവരാണ് ഇങ്ങനെ ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചീമേനിക്കടുത്ത് ഒരു സ്ത്രീയുടെ കണ്ണില്‍ മുളക് പൊടി വിതറിയാണ് 3 പവന്‍ മാലപറിച്ചെടുത്തത്. മോഷ്ടാക്കളില്‍ പലരും ബൈക്കിലാണ് വരവ്. വഴി ചോദിക്കാനെന്ന വ്യാജേന ചില സ്ഥലങ്ങള്‍ ചോദിക്കും. ഗ്രാമത്തിലെ നിഷ്‌കളങ്കരായ സ്ത്രീകള്‍ അവരുടെ മുമ്പില്‍ നിന്നുകൊടുക്കും. ഈ സമയം മുതലാക്കി മോഷ്ടാക്കള്‍ ചിലപൊടിക്കൈകള്‍ പ്രയോഗിക്കും. കഴിഞ്ഞ വര്‍ഷം പാടിക്കീല്‍ എന്ന സ്ഥലത്ത് സമാനമായ രീതിയില്‍ പിടിച്ചുപറി നടന്നിരുന്നു. സത്യത്തില്‍ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ തന്നെയാണ് ഇതിന് അവസരമുണ്ടാക്കിക്കൊടുക്കുന്നത്. ആവശ്യത്തിന് മാത്രം ഉപയോഗിക്കേണ്ടുന്ന സ്വര്‍ണ്ണം ചെറിയ ആഘോഷങ്ങള്‍ക്ക് വരെ അണിഞ്ഞുകൊണ്ട് പൊകും. അത് കൊണ്ട് ഇക്കാര്യത്തില്‍ ഒരു പുനര്‍ ചിന്തനം നടത്തിയില്ലെങ്കില്‍ ചിലപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലായെന്ന് വരാം.

KCN

more recommended stories