അരവിന്ദ് സ്വാമിയുടെ വിവാഹബന്ധം തകര്‍ന്നതിന് പിന്നില്‍?

arest copy‘ബോംബെ’ എന്ന ചിത്രം കണ്ടവര്‍ക്ക് അരവിന്ദ് സ്വാമി എന്ന നടനെ മറക്കാനാവില്ല. അത്രയ്ക്കും ഗംഭീരമായി ഈ നടന്‍ അഭിനയിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അരവിന്ദ് സ്വാമിയും , മനീഷാകൊയ് രാളയും യഥാര്‍ത്ഥത്തില്‍ ജീവിച്ചതാണോ എന്ന് വരെ പ്രേക്ഷകര്‍ക്ക് തോന്നിയിട്ടുണ്ട്. മലയാളത്തില്‍ ശ്രീദേവിയുടെ നായകനായി ‘ദേവരാഗം’ എന്ന സിനിമയില്‍ തിളക്കമാര്‍ന്ന അഭിനയമാണ് ഈ നടന്‍ കാഴ്ചവെച്ചത്. ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി മലയാളത്തിലെത്തുകയായിരുന്നു.
അരവിന്ദ് സ്വാമി വിവാഹിതനാണെന്ന കാര്യം അധികമാരും അറിഞ്ഞിരുന്നില്ല. ഒരു പൊതു ചടങ്ങില്‍ പോലും ഭാര്യയെ കൊണ്ടുപോയിരുന്നില്ല അരവിന്ദ്. അതുകൊണ്ട് തന്നെ പലരും വിചാരിച്ചിരുന്നത് ഈ നടന്‍ അവിവാഹിതനാണെന്നാണ്. അരവിന്ദ് സ്വാമി നീണ്ടകാലം പ്രണയിച്ച ഗായത്രിയെ തന്നെയാണ് വിവാഹം ചെയ്തത്. നല്ല ദമ്പതിമാരായി രണ്ടുപേരും 16 വര്‍ഷക്കാലം ജീവിച്ചു. ഈ കാലത്തിനിടയില്‍ ഉണ്ടാകാത്ത എന്തോ ഒരു ചെറിയ സൗന്ദര്യ പിണക്കം കൊണ്ടുചെന്നെത്തിച്ചത് വിവാഹമോചനത്തിലാണ്. ഗായത്രിയെ സംബന്ധിച്ചിടത്തോളം പരാതികളോ പരിഭവങ്ങളോ ഉണ്ടായിരുന്നില്ല. ‘ഡാഡി’ എന്ന സിനിമയുടെ ചിത്രീകരണ ശേഷമാണ് അരവിന്ദ് സ്വാമിക്ക് ഇങ്ങനെയൊരു മനം മാറ്റം ഉണ്ടായതെന്ന് പറയുന്നു. ഗായത്രി കാത്തിരിക്കുകയാണ് തന്റെ എല്ലാമായ അരവിന്ദ് എന്നെങ്കിലും വരുമെന്ന പ്രത്യാശയില്‍.

KCN

more recommended stories