വേദനയുടെ പില്‍ക്കാലാനുഭവങ്ങള്‍ തീവ്രമായി പകര്‍ത്തുന്ന ചിത്രം

photoലണ്ടന്‍: മാതൃത്വം മനോഹരമാണ്. എന്നാല്‍, അത് അങ്ങേയറ്റം വേദനാജനകമായ ഒരനുഭവവുമാണ്. സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ പോലുമറിയില്ല, വേദനയുടെ ഏതു തീക്കടന്നല്‍ കടന്നാണ് അമ്മ തനിക്ക് ജന്‍മം നല്‍കിയത് എന്ന്.

ഇക്കാര്യം പറയുന്ന ഒരു ചിത്രം ഓണ്‍ലൈനില്‍ വലിയ വിവാദമായിരിക്കുകയാണ്. ഹെലന്‍ കാര്‍മിന എന്ന ബ്രിട്ടീഷ് ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.

11831719_937406276320540_8610402734201184455_n

അമ്മയുടെ അര ഭാഗത്ത് കിടക്കുന്ന ഒരു നവജാത ശിശുവിന്റെ ചിത്രമാണ് ഇത്. അമ്മയുടെ വയറിലെ സിസേറിയന്‍ ശസ്ത്രക്രിയയുടെ പാട് തെളിഞ്ഞു കാണാം. ഞെട്ടിക്കുന്ന ഒരു വേദനയുടെ പില്‍ക്കാലാനുഭവങ്ങള്‍ തീവ്രമായി പകര്‍ത്തുന്നു ഈ ചിത്രം. ആ്ചകള്‍ക്കു മുമ്പ് പകര്‍ത്തിയ ഈ ചിത്രമിടുമ്പോള്‍ അത് വലിയ ചര്‍ച്ചയാവുമെന്ന് കരുതിയില്ലെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു. താന്‍ സിസറിേയന്‍ സമയത്ത് അനുഭവിച്ച കൊടുംവേദനയുടെ അനുഭവം പകര്‍ത്തണമെന്ന താല്‍പ്പര്യം ഒരമ്മ പ്രകടിപ്പിച്ചപ്പോഴാണ് അതു പകര്‍ത്തിയതെന്നും അവര്‍ പറയുന്നു. എത്രമാത്രം വേദനാഭരിതമാണ് ഓരോ പിറവിയുമെന്ന് രേഖപ്പെടുത്തുക എന്നതാണ് ഉദ്ദേശ്യമെന്നും ആ അമ്മ പറഞ്ഞതായി ഹെലന്‍ കാര്‍മിന പറയുന്നു.എന്നാല്‍, വലിയ വിവാദമാണ് ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ സംഭവിച്ചത്. ഓഗസ്റ്റ് 11ന് പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം 216,969 പേര്‍ ലൈക്ക് ചെയ്തു. 63,068 പേര്‍ ഷെയര്‍ ചയ്തു. 12 ലക്ഷത്തിലേറെ പേര്‍ ഇത് കണ്ടുകഴിഞ്ഞു. ഇത് ലൈക്കുകളുടെ കഥ. എന്നാല്‍, ആയിരക്കണക്കിനാളുകള്‍ ഈ ചിത്രത്തിന്റെ പേരില്‍ തര്‍ക്കം തുടരുകയാണ്. ഈ ചിത്രം ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്യണം എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍, സിസേറിയനു വിധേയരായ സ്ത്രീകള്‍ അടക്കമുള്ള വലിയൊരു സംഘം ഈ ചിത്രത്തെ പുകഴ്ത്തിയും അനുകൂലിച്ചും രംഗത്തുണ്ട്. എന്നാല്‍, ഫേസ്ബുക്ക് ഇതില്‍ ഒരു തീരുമാനമെടുത്തു. വന്‍ സംഘമാളുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഇത് നീക്കം ചെയ്യാനാവില്ലെന്ന് തീരുമാനം എടുത്തു. താന്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പത്തോ നൂറോ ലൈക്ക് കൊണ്ട് വിസ്മൃതിയിലേക്ക് പോവാറാണ് പതിവെന്ന് ഹെലന്‍ കാര്‍മിന ഹഫിങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍, ഈ ചിത്രം ഇത്രയും ചര്‍ച്ചയായത് അത്ഭുതാവഹമാണ്. സിസേറിയനു വിധേയമായ സ്ത്രീകള്‍ അടക്കമുള്ളവരുടെ പിന്തുണയും ഫേസ്ബുക്ക് എടുത്ത നിലപാടും വലിയ പിന്തുണയായിരുന്നു. എങ്കിലും, നഗ്ന ചിത്രങ്ങളുടെ അപാരമായ സാദ്ധ്യതകള്‍ പ്രകടിപ്പിക്കുന്ന നവോത്ഥാന കാല ചിത്രങ്ങളെ ആഘോഷിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ ഇത്തരമൊരു ചിത്രത്തെ ഇങ്ങിനെ ഭയക്കുന്നത് വിചിത്രമായി തോന്നുന്നതായും അവര്‍ പറയുന്നു.

KCN

more recommended stories