വിനീത് ശ്രീനിവാസന്റെ ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍

nivin paulyവിനീത് ശ്രീനിവാസന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി വീണ്ടും നായകനാവുന്നു. ഇവര്‍ ഒരുമിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി എന്നിവ വന്‍ വിജയം നേടിയിരുന്നു. വിനീത് ശ്രീനിവാസന്‍ തന്നെ നായകനാവാന്‍ തീരുമാനിച്ച ചിത്രമായിരുന്നു ഇത്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തോടെ സിനിമാരംഗത്ത് വന്‍ ഡിമാന്റുള്ള നടനായി നിവിന്‍ പോളി മാറിയിരിക്കുകയാണ്. വിനീത് ശ്രീനിവാസന്റെ ചിത്രത്തെകുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിട്ടില്ല.

KCN

more recommended stories