നിറപറയിലെ മായം -തെറ്റിദ്ധരിപ്പിയ്ക്കുന്ന അവകാശവാദം,കാവ്യയ്‌ക്കെതിരെ കേസെടുക്കുമോ ?

niraparaനിറപറയുടെ മൂന്ന് കറി പൗഡറുകള്‍ക്കാണ് ഇപ്പോള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഇതോടൊപ്പം കമ്പനിയ്‌ക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. ‘പരിശുദ്ധം’ എന്ന അവകാശവാദമാണ് പരസ്യങ്ങളില്‍ നിറപറ ഉപയോഗിച്ചിട്ടുള്ളത്. തെറ്റിദ്ധരിപ്പിയ്ക്കുന്ന അവകാശവാദം പരസ്യത്തിലും ഉത്പന്നത്തിന്റെ പായ്ക്കറ്റുകളിലും ഉന്നയിച്ചതിനെതിരെയാണ് കേസ്. നിറപറയുടെ പ്രധാനപ്പെട്ട പരസ്യ മോഡല്‍ ആണ് കാവ്യ മാധവന്‍. അങ്ങനെയെങ്കില്‍ കാവ്യ മാധവനെതിരേയും കേസ് എടുക്കുമോ… പെട്ടുപോയാല്‍ കാവ്യ മാത്രമല്ല, മറ്റ് പല പ്രമുഖരും പെടും. തെറ്റിദ്ധരിപ്പിയ്ക്കുന്ന അവകാശ വാദങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വച്ചതിന് കാവ്യ മാധവനെതിരെ കേസെടുക്കുമോ എന്നാണ് ചോദ്യം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായ ഭക്ഷ്യസുരക്ഷാ വകുപ്പ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പരസ്യത്തില്‍ അഭിനയിയ്ക്കുക എന്നല്ലാതെ ഉത്പന്നത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് കണ്ട് പിടിയ്ക്കാന്‍ മോഡലിന് കഴിയുമോ? കാവ്യ മാധവനെതിരെ കേസെടുക്കണം എന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കാവ്യ മാധവന്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. നിറപറയുടെ പരസ്യങ്ങളില്‍ കാവ്യ മാധവന്‍ മാത്രമല്ല അഭിനയിച്ചിട്ടുള്ളത്. വേറേയും സെലിബ്രിറ്റികളുണ്ട്. ഖുശ്ബുവും ശോഭനയും എല്ലാ നിറപറയുടെ പരസ്യ മോഡലുകള്‍ ആണ്. എന്നാല്‍ ഇവര്‍ കറി പൗഡറുകളുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടില്ല.

KCN

more recommended stories