കൊച്ചി: കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് സ്ഥാനത്തു നിന്നും പുറത്തുപോകാന്‍ തയ്യാറാണെന്ന് ജോയ് തോമസ്. ചെയര്‍മാനെ മാറ്റാന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു. തനിക്കെതിരെയുള്ള ആക്ഷേപത്തിനു പിന്നില്‍ ഗ്രൂപ്പ് പോരാണെന്ന സൂചനയും അദ്ദേഹം നല്കി.
കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനെ മാറ്റണമെന്നു പറയാനുള്ള അധികാരം എം.ഡിക്കില്ല. രമേശ് ചെന്നിത്തല പ്രത്യേകം പറഞ്ഞതുകൊണ്ടാണ് താന്‍ ഈ സ്ഥാനം ഏറ്റെടുത്തത്. ഇപ്പോള്‍ തനിക്കെതിരെയുള്ള ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസ്സിനുള്ളിലെ ഉള്‍പ്പിരിവുകള്‍ പ്രകടമാണ്.
കണ്‍സ്യൂമര്‍ഫെഡില്‍ 273 കോടിയുടെ അഴിമതിയുണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നന്നായി നടത്തിയ കാര്യങ്ങളും അഴിമതിയെന്നാരോപിച്ചിട്ടുണ്ട്. അവയൊക്കെ അന്വേഷിക്കാന്‍ വിജിലന്‍സ് ഉണ്ട്. മുന്‍ എം.ഡി തച്ചങ്കരി കേരളത്തില്‍ നല്ല ട്രാക് റെക്കോര്‍ഡുള്ള ആളാണല്ലോയെന്നും ജോയ് തോമസ് പ്രതികരിച്ചു.
more recommended stories
-
അനധികൃത ചെങ്കല്‍ കടത്ത് ലോറിയും ജെ സി ബിയും പിടി കൂടി
ജില്ലാ കളക്ടര്‍ കെ. ഇമ്പ ശേഖറിന്റെ.
-
അതിശക്തമായ മഴ! ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ.
-
വാരാണസിയില്‍ മൂന്നാമങ്കത്തിനൊരുങ്ങി പ്രധാനമന്ത്രി, പത്രിക സമര്‍പ്പിച്ചു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി.
-
സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം.
Leave a Comment