ഡല്‍ഹിയില്‍ അമ്മയും രണ്ടു കുട്ടികളും വീട്ടില്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മയും രണ്ടു കുഞ്ഞുങ്ങളും വീട്ടില്‍ മരിച്ച നിലയില്‍. ഖയാന എന്നസ്ഥലത്തെ വീട്ടിനുള്ളില്‍ നിന്നാണ് ഇന്നുപുലര്‍ച്ചെ 5.30 ന് ഭര്‍ത്താവ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  യുവതിയെ കുത്തേറ്റ് മരിച്ച നിലയിലും മക്കളെ കൊന്നുതൂക്കിയ നിലയിലുമാണ് കണ്ടത്. രണ്ടുദിവസം ഭര്‍ത്താവ് വീട്ടില്‍ ഇല്ലായിരുന്നു. ഇന്നുപുലര്‍ച്ചെയാണ് അദ്ദേഹം ജയ്പൂരില്‍ നിന്ന് തിരിച്ചെത്തിയത്.  എട്ടുവയസ്സുള്ള പെണ്‍കുട്ടിയും ആറുവയസ്സുള്ള ആണ്‍കുട്ടിയും അമ്മയുമാണ് മരിച്ചത്. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇനിയും സ്ഥിരീകരിച്ചില്ലെന്ന് പോലീസ് പറഞ്ഞു.

KCN

more recommended stories