ഹജ്ജ് കര്‍മ്മത്തിനിടെ വന്‍ദുരന്തം

hajjമക്ക: മിനായില്‍ ഹജ്ജ് കര്‍മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 220 പേര്‍ മരിച്ചതായാണ് സൗദി സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചത്. മിനായിലെ ജംറയില്‍ കല്ലേറ് കര്‍മ്മത്തിനിടെ സൗദിസമയം രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ജംറയിലേക്കുള്ള പാലത്തിനടുത്തുവച്ചാണ് തിക്കും തിരക്കുമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടന്നുവരുകയാണ്.

ഇന്ത്യന്‍ ഹാജിമാര്‍ കല്ലേറു നടത്തുന്ന സമയത്തല്ല അപകടം നടന്നത്. മലയാളികള്‍ ആരും ഇതുവരെ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ടില്ല. അതേ സമയം 13 ഇന്ത്യക്കാര്‍ ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ജംറയില്‍ കല്ലേറ് കര്‍മ്മത്തിനിടെ നാല് വര്‍ഷം മുമ്പുവരെ അപകടങ്ങള്‍ പതിവായിരുന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളും ഓരോ രാജ്യക്കാര്‍ക്കുമായി കല്ലേറുകര്‍മ്മം നിര്‍വഹിക്കാന്‍ സമയം അനുവദിച്ചും തിരക്ക് നിയന്ത്രിച്ചതിനാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അപകടങ്ങള്‍ ഒഴിവാക്കാനായിരുന്നു.അപകടത്തെക്കുറിച്ച് സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു.

Hajj tragedy

ഹജ്ജ് കര്‍മ്മത്തിനായി ഇത്തവണ മിനായില്‍ എത്തിയത് 20 ലക്ഷം പേരാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 65,000 ത്തോളം പേരാണ് ഹജ്ജിനെത്തിയിട്ടുള്ളത്.

ഏതാനും ദിവസം മുമ്പാണ് മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് നിരവധി പേര്‍ മരിച്ചത്.

KCN

more recommended stories