മലബാര്‍ ദേവസ്വം ബോര്‍ഡ് സാരഥികള്‍ക്ക് സ്വീകരണം

devasകാസര്‍കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ക്ക് ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്വീകരണംനല്കി. ചെയര്‍മാന്‍ സജ്ജീവ് മാറോളി, മെമ്പര്‍ അഡ്വ. പി.കെ.ചന്ദ്രശേഖരന്‍, കാസര്‍കോട് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ കൊയ്യം ജനാര്‍ദനന്‍ എന്നിവര്‍ക്കാണ് സ്വീകരണംനല്കിയത്. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് അര്‍ജുനന്‍ തായലങ്ങാടി അധ്യക്ഷനായിരുന്നു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ഭാരവാഹികളായ അഡ്വ. എ.ഗോവിന്ദന്‍ നായര്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, വി.ആര്‍.വിദ്യാസാഗര്‍, പി.വി.സുരേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍.ഗംഗാധരന്‍, മുരളീധരന്‍, ജി.നാരായണന്‍, സത്യന്‍ ഉപ്പള, അഡ്വ. ബി.കരുണാകരന്‍, ഉമേഷ് സാലിയന്‍, കമലാക്ഷ സുവര്‍ണ, ഉമേഷ് അണങ്കൂര്‍, വാസുദേവന്‍ നമ്പൂതിരി, ഇ.മണികണ്ഠന്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories