മുംബൈയില്‍ അതീവ ജാഗ്രത നിര്‍ദേശം

മുംബൈ : മുംബൈ എയര്‍പോര്‍ട്ടിനും താജ് ഹോട്ടലിനും നേരെ ഉണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ അതീവ ജാഗ്രത നിര്‍ദേശം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് എയര്‍പോര്‍ട്ട് മാനേജര്‍ക്ക് ബോംബ് ഭീഷണിയെ കുറിച്ചുള്ള അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുന്നത്.

ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍പോര്‍ട്ടിലും പരിസരത്തും വിന്യസിച്ചിരിക്കുന്ന പോലീസിന്റെ എണ്ണം ഉയര്‍ത്തി. മുന്‍കരുതലിനായി ബോംബ് സ്‌ക്വാഡിനേയും വിന്യസിപ്പിച്ചിട്ടുണ്ട്.

താജ്‌ഹോട്ടലിന് പുറത്തും വിമാനത്താവളത്തിലെ ആഭ്യന്തര അന്താരാഷ്ട്ര ടെര്‍മിലനുകള്‍ക്കുള്ളിലും സ്‌ഫോടക വസ്തുക്കള്‍ വയ്ക്കാന്‍ ചിലര്‍ പദ്ധതിയിടുന്നത് കേട്ടതായാണ് ഫോണ്‍ വിളിച്ചയാള്‍ അവകാശപ്പെട്ടത്.

ആദ്യ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. എങ്കിലും വിമാനത്താവളത്തിലെ ബോംബ് ഭീഷണി വിലയിരുത്തല്‍ സമിതി ഭീഷണി അതീവ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്.

KCN

more recommended stories