കള്ളപ്പണം : പ്രധാനമന്ത്രിയുടെ വാഗ്ദാനം പൊള്ളയായെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനത്തിന്റെ പൊള്ളത്തരം വ്യക്തമായതായി കോണ്‍ഗ്രസ്. കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി വെറും 3,770 കോടി രൂപ മാത്രമാണ് സര്‍ക്കാറിന് സമാഹരിക്കാനായതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. 80ലക്ഷം കോടിയുടെ കള്ളപ്പണം വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ടെന്നും അധികാരത്തിലെത്തി 100 ദിവസങ്ങള്‍ക്കകം ഇത് തിരിച്ചുകൊണ്ടുവരുമെന്നും ഓരോ ഇന്ത്യക്കാരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഓര്‍മിപ്പിച്ചു.

KCN

more recommended stories