ദാദ്രി സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി കെജ്രിവാളിനെ ഗ്രാമവാസികള്‍ തടഞ്ഞു

ഉത്തര്‍പ്രദേശ് : ബീഫ് കഴിച്ചന്നാരോപിച്ച് മധ്യവയസ്‌കനെ അടിച്ചുകൊന്ന ദാദ്രിയില്‍ സംഘര്‍ഷം. കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ കുടുംബാംഗങ്ങളെ  സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും എഎപി പ്രവര്‍ത്തകരേയും തടഞ്ഞു. ഗ്രാമത്തിലെ പ്രാദേശിക ഭരണകൂടമാണ് ഇവരെ ദാദ്രിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞത്. ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവര്‍ ഗ്രാമം സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രാദേശിക ഭരണകൂടം പറയുന്നു.

ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്ന ദാദ്രിയില്‍ മാധ്യമപ്രവര്‍ത്തകരേയും ഗ്രാമവാസികള്‍ ആക്രമിച്ചു. പ്രശ്‌നത്തിന്റെ ഒരു വശം മാത്രമാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതെന്നും തങ്ങളുടെ വശം കേള്‍ക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നും ആരോപിച്ചായിരുന്നു ആക്രമണം.

ഗ്രാമത്തിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അര്‍ദ്ധസൈനികരെ നേരത്തെ തന്നെ ഇവിടെ വിന്യസിച്ചിരുന്നു.

KCN

more recommended stories