ഐ.എസ്.എല്‍. ഫുട്‌ബോളിലെ രണ്ടാമങ്കത്തിന് ബ്ലാസ്റ്റേഴ്‌സ്

kasrodകൊച്ചി: ഇംഗ്ലീഷ് സ്‌ട്രൈക്കറുടെ പങ്കാളിയായി ആദ്യ ഇലവനിലിറങ്ങി ഗോളടിച്ച് റാഫി, കോച്ചിന്റെ പരീക്ഷണ സ്ഥാനത്ത് മിന്നുന്ന പ്രകടനവുമായി കളം നിറഞ്ഞ് വിനീത്. ഐ.എസ്.എല്‍. ഫുട്‌ബോളിലെ രണ്ടാമങ്കത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോഴും ആദ്യ മത്സരത്തിന്റെ ആവേശകരമായ ഓര്‍മകളിലാണ് മലയാളി താരങ്ങളായ മുഹമ്മദ് റാഫിയും സി.കെ. വിനീതും. മുംബൈക്കെതിരായ മത്സരത്തിലും ടീമില്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
ആദ്യ മത്സരത്തിലെ പ്രകടനം ജീവിതത്തില്‍ മറക്കാനാകാത്ത ഒന്നാണെന്നാണ് റാഫി പറയുന്നത്. ” സ്വന്തം മണ്ണില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ കളിക്കാന്‍ അവസരം കിട്ടിയത് ഭാഗ്യമാണ്. ഗോള്‍ നേടിയതിലും ടീം തകര്‍പ്പന്‍ ജയം നേടിയതിലും അതീവ സന്തോഷമുണ്ട്. മികച്ച തുടക്കം ലീഗില്‍ ഉടനീളം നിലനിര്‍ത്താന്‍ കഴിയണം. അതിനുവേണ്ടി ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കും…” റാഫി ആവേശത്തോടെ പറഞ്ഞു.
സ്ഥാനം മാറിയുള്ള കളി ആസ്വദിച്ചുവെന്നാണ് വിനീത് പറയുന്നത്. ”ആദ്യ ഇലവനില്‍ കളിക്കാന്‍ കോച്ച് പറഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. എന്നാല്‍ ഇടത് വിങ് ബാക്കിലേക്കുള്ള മാറ്റം പരിശീലന മത്സരങ്ങളിലും നടത്തിയിരുന്നതാണ്. ഏതു പൊസിഷനിലായാലും ടീമിനു വേണ്ടി പരമാവധി അധ്വാനിച്ച് കളിക്കലാണ് പ്രധാനം. മുംബൈക്കെതിരെ ജയിക്കാന്‍ മികച്ച കളി തന്നെ വേണ്ടിവരും…” വിനീത് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ അത്‌ലറ്റികോ കൊല്‍ക്കത്തയില്‍ നിന്നാണ് റാഫിയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. െബംഗളൂരു എഫ്.സി.യില്‍ നിന്നാണ് ഇന്ത്യന്‍ താരമായ വിനീത് ബ്ലാസ്റ്റേഴ്‌സിന്റെ കൂടാരത്തിലെത്തുന്നത്.

KCN

more recommended stories