22കാരി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍; സമീപം വകരഞ്ഞ് തളര്‍ന്ന കുഞ്ഞും

chtnchalചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജെ സി ബി ഓപ്പറേറ്ററുടെ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ബാഗല്‍കോട്ട് ബങ്കാരപ്പ ഹനുമന്ദയുടെ ഭാര്യയുമായ സരസ്വതി രേണുക (22)യെയാണ് തൂങ്ങിമരിച്ച് നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ടോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അയല്‍വാസികളെത്തിയപ്പോള്‍ രേണുകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ് ഹനുമന്ദ ജെ സി ബി ഓടിക്കാന്‍ പോയതായിരുന്നു. മൂന്നു വര്‍ഷമായി ഇവര്‍ ചട്ടഞ്ചാലില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്ന് വിദ്യാനഗര്‍ പോലീസ് പറഞ്ഞു. വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മരണ സംബന്ധിച്ചുള്ള കാരണം വ്യക്തമായിട്ടില്ല. അമ്മ മരിച്ചത് അറിയാതെ ഒന്നരവയസുള്ള ഇവരുടെ കുഞ്ഞ് മൃതദേഹത്തിന് സമീപത്ത് കരഞ്ഞ് തളര്‍ന്ന നിലയിലായിരുന്നു.

KCN

more recommended stories