ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അഡ്വ. കെ.ശ്രീകാന്ത് മത്സരിക്കും

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് മത്സരിക്കും. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായ എടനീര്‍ ഡിവിഷനിലാണ്  ശ്രീകാന്ത് മത്സരിക്കുക. രണ്ടാംതവണയാണ് ശ്രീകാന്ത് മത്സരിക്കുന്നത്. നേരത്തേ ചെമ്മനാട് ഡിവിഷനിലാണ് മത്സരിച്ചിരുന്നത്. ബി.ജെ.പി. മത്സരിക്കുന്ന വടക്കന്‍ഭാഗത്തെ ഏഴ് ഡിവിഷനുകളിലെ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയായി. തെക്കുഭാഗത്തെ ഡിവിഷനുകളില്‍ എസ്.എന്‍.ഡി.പി. യുമായി ചര്‍ച്ച നടക്കുകയാണ്. ഇതിനുശേഷമേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കൂ.  നിലവില്‍ എടനീര്‍ ഡിവിഷനിലെ അംഗവും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റുമായ പ്രമീള സി. നായ്ക് ദേലംപാടി ഡിവിഷനില്‍ മത്സരിക്കും. ദേലംപാടി ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുകൂടിയാണ് പ്രമീള. വൊര്‍ക്കാടിയില്‍ സുരേഷ്‌കുമാര്‍ ഷെട്ടി കുഞ്ചത്തൂര്‍ മത്സരിക്കും. പുത്തിഗെയില്‍ മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പുഷ്പ അമേക്കളയാണ് രംഗത്തിറങ്ങുക. എണ്‍മകജെ മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുകൂടിയാണ് പുഷ്പ.  യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍.സുനിലാണ് കുമ്പളയില്‍ മത്സരിക്കുക. പുതിയ ഡിവിഷനായ സിവില്‍ സ്റ്റേഷനില്‍ ബി.ജെ.പി. ജില്ലാ സെക്രട്ടറി സ്‌നേഹലത ദിവാകര്‍ മത്സരിക്കും. ബേഡകത്ത് എച്ച്.ഗോപി ജനവിധി തേടും.

KCN

more recommended stories