മരണം സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കൊണ്ടുപോയ രോഗി ജീവനോടെ എഴുന്നേറ്റു

postmartamമുംബൈ∙  മുംബൈയിലെ സിയോൺ അഥവാ ലോക്മാന്യ തിലക് ജനറൽ ആശുപത്രി ഞായറാഴ്ച സാക്ഷ്യം വഹിച്ചത് . ഡോക്ടർമാർ മരണം സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കൊണ്ടുപോയ രോഗിയാണ്  ജീവനോടെ എഴുന്നേറ്റുവന്നത്. പോസ്റ്റ്മോർട്ടം മുറിയിലേക്ക് കൊണ്ടുപോകും വഴി രോഗി ശ്വസിക്കുന്നുണ്ടെന്നു അറ്റൻഡർമാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ‘മൃതദേഹം’ പരിശോധിച്ച ഡോക്ടർ രോഗി മരിച്ചിട്ടില്ലെന്ന് കണ്ട് ഇയാളെ ഇഎൻടി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു!

ഞായറാഴ്ച എസ്ടി ബസ് സ്റ്റാൻഡിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് മെഡിക്കൽ ഓഫിസർ റോഹൻ റോഹക്കർ പൾസ് നോക്കിയശേഷം ഇയാൾ മരിച്ചെന്നു സ്ഥിരീകരിക്കുകയായിരുന്നു. അപ്പോൾ തന്നെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തു.

രോഗികൾക്ക് ജീവനുണ്ടോ ഇല്ലയോ എന്നുറപ്പിക്കുന്നതിന് കാഷ്വൽറ്റിയിൽ രണ്ടു മണിക്കൂർ നേരം മൃതദേഹം കിടത്തണമെന്നാണ് ആശുപത്രിയിലെ നിയമമെങ്കിലും അത് ഇവിടെ നടപ്പായില്ലെന്നാണ് വിവരം. രോഗി മരിച്ചിട്ടില്ലെങ്കിൽ അത് കണ്ടെത്തുന്നതിനാണ് കൂളിങ് ഓഫ് പീരിയഡ് എന്നറിയപ്പെടുന്ന ഈ സമയം. ആശുപത്രിയിലെത്തിച്ച ഇയാളുടെ ശരീരം ഡോക്ടർ ഒരു വെളുത്ത തുണി കൊണ്ട് മൂടിയെന്ന് ഒരു പൊലീസുകാരൻ പറഞ്ഞു. തുടർന്ന് കാഷ്വൽറ്റിയിലെ ഡയറിയിൽ മരണം രേഖപ്പെടുത്തുകയും മരണ റിപ്പോർട്ട് തയാറാക്കുകയും ചെയ്തു.

പോസ്റ്റ്മോർട്ടം മുറിയിലേക്കു കൊണ്ടുപോകുന്നതിനായി ലിഫ്റ്റിൽ കയറ്റിയപ്പോൾ രോഗി ശ്വസിക്കുന്നതായി ആശുപത്രി അറ്റൻഡർമാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞപ്പോൾ തന്നെ ഡോക്ടർ റോഹക്കർ മോർച്ചറിയിലെത്തി മരണവിവര സർട്ടിഫിക്കറ്റ് കീറിക്കളഞ്ഞു. കാഷ്വൽറ്റിയിൽ രോഗിെയ പ്രവേശിപ്പിച്ചിരുന്നുവെന്നതിന്റെ റിപ്പോർട്ടുകളും നശിപ്പിച്ചു. തുടർന്ന് രോഗിയെ ഇഎൻടി വിഭാഗത്തിലേക്ക് റഫർ ചെയ്തുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

KCN

more recommended stories