മള്ളങ്കൈ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

raju siddiqബന്തിയോട്: ബന്തിയോട് മള്ളങ്കൈ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മംഗളൂരുവിലെ ഗുണ്ടാസംഘത്തിലെ രണ്ട് പേരെകൂടി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ഫൈസല്‍ നഗറിലെ രാജു എന്ന മങ്കരാജു(37), മംഗളൂരു കാവൂരിലെ സിദ്ദിഖ് എന്ന അബൂബക്കര്‍ സിദ്ദിഖ്(36) എന്നിവരാണ് അറസ്റ്റിലായത്. കുമ്പള അഡീഷണല്‍ എസ്.ഐ.മാരായ ബാബു എ. തോമസ്, ഷെയ്ഖ് അബ്ദുല്‍ റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് . സംഭവത്തില്‍ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കാറിലെത്തിയ ഏഴംഗ സംഘമാണ് ആത്തിഫിനെ അക്രമിച്ചത്. അക്രമത്തിന് പിന്നില്‍ മംഗളൂരുവിലെ ക്വട്ടേഷന്‍ സംഘമാണെന്ന് പൊലീസിന് വ്യക്തമായിരുന്നു. രാജുവിനെതിരെയും സിദ്ദിഖിനെതിരെയും പാണ്‌ഡേശ്വരം, കദ്രി സ്‌റ്റേഷനുകളിലായി കൊലപാതകം, പിടിച്ചുപറി തുടങ്ങിയ എട്ടോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

KCN

more recommended stories