പടന്നക്കാട് സി കെ നായര്‍ കോളജില്‍ എസ് എഫ് ഐഎം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

msf sfiപടന്നക്കാട് സി കെ നായര്‍ കോളജില്‍ എസ് എഫ് ഐഎം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സി കെ നായര്‍ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ ആഹല്‍ദം പ്രകടിപ്പിച്ച് എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനത്തിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് എം എസ് എഫ് ആരോപിച്ചു.

എന്നാല്‍ എം എസ് എഫുകാര്‍ പുറത്തുനിന്നുള്ള മുസ്ലിംലീഗ് പ്രവര്‍ത്തകരെ കൂട്ടിക്കൊണ്ടുവന്ന് തങ്ങളെ ആക്രമിച്ചുവെന്നാണ് എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളുടെ ആരോപണം. പടന്നക്കാട് സി കെ നായര്‍ കോളജിലെ ആദ്യയൂണിയന്‍ തിരഞ്ഞടുപ്പാണ് ചൊവ്വാഴ്ച നടന്നത്. എം എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് റമീസ് ആറങ്ങാടി, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ശഫ്‌വാന്‍ ആറങ്ങാടി, ശഹബാസ് പടന്നക്കാട്, എസ് എഫ് ഐ പ്രവര്‍ത്തകരായ വിഷ്ണു, ധനീഷ്, സച്ചിന്‍ എന്നിവരെ സംഘട്ടനത്തില്‍ പരിക്കേറ്റ നിലയില്‍ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയേറ്റ് റമീസിന്റെ കാല്‍മുട്ട് തകര്‍ന്ന നിലയിലാണ്.

KCN

more recommended stories