സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

ummകൊച്ചി: മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. മുഖ്യമന്ത്രിക്കും ഓഫീസിനും പറയാനുള്ളത് കോടതി കേട്ടില്ലെന്നും ജുഡീഷ്യല്‍ അച്ചടക്കം പാലിക്കാതെയാണ് കോടതി പരാമര്‍ശമെന്നും അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നു. എജിയാണ് സര്‍ക്കാരിന് വേണ്ടി അപ്പീല്‍ നല്‍കിയത്. അപ്പീല്‍ നല്‍കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ ആലുവ പാലസിലെത്തി എജി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് തന്നെ അപ്പീല്‍ നല്‍കാനായിരുന്നു അഡ്വക്കേറ്റ് ജനറലിന് മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിന് മുമ്പ് പരാമര്‍ശം നീക്കികിട്ടിയാല്‍ അത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണത്തിന് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കെതിരേയും കോടതിയുടെ ഗുരുതര പരാമര്‍ശമുണ്ടായി. പഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്നും ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി ഉത്തരവാദിയെന്നും കോടതി കുറ്റപ്പെടുത്തി. അന്വേഷണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടിട്ടുണ്ട്.

KCN

more recommended stories